സി.ബി. അബ്ദുല്ല ഹാജിയുടെ മയ്യത്ത് ഖബറടക്കി
ചെങ്കള: ഞായറാഴ്ച അന്തരിച്ച മുസ്ലിം ലീഗ് നേതാവും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സി.ബി. അബ്ദുല്ലഹാജി(67)യുടെ മയ്യത്ത് ചെങ്കള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതരായ ബാബ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഞായറാഴ്ച ഉച്ചയോടെ സ്വവസതിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. മുസ്ലീം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, യു.ഡി.എഫ് കാസര്‍കോട് മണ്ഡലം ലൈസന്‍ കമ്മിറ്റി […]

ചെങ്കള: ഞായറാഴ്ച അന്തരിച്ച മുസ്ലിം ലീഗ് നേതാവും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സി.ബി. അബ്ദുല്ലഹാജി(67)യുടെ മയ്യത്ത് ചെങ്കള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
പരേതരായ ബാബ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഞായറാഴ്ച ഉച്ചയോടെ സ്വവസതിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. മുസ്ലീം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, യു.ഡി.എഫ് കാസര്‍കോട് മണ്ഡലം ലൈസന്‍ കമ്മിറ്റി അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി അംഗം, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, എസ്.വൈ.എസ്. സംസ്ഥാന കൗണ്‍സില്‍ അംഗം, ചെങ്കള ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ കോളജ് ഭാരവാഹി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2013 മുതല്‍ 2015 വരെയാണ് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചത്. ഭാര്യ: ആമിന. മകള്‍: അജ്മല. മരുമകന്‍: സിദ്ദീഖ് ബെണ്ടിച്ചാല്‍ (ബംഗളുരു). സഹോദരിമാര്‍: ബീഫാത്തിമ, ഖദീജ, നഫീസ, അസ്മ, ഹാജറ, റുഖിയ, പരേതയായ ദൈനബി.