സിബിച്ച , ഒന്നും പറയാതെ അങ്ങ് പോയിക്കളഞ്ഞല്ലോ...
ആ ഞെട്ടല്‍ ഇപ്പോഴും മാറുന്നില്ല, ഞങ്ങളുടെ സി.ബിച്ച മരിച്ചുവെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. ഒരു യാത്രമൊഴിപോലും പറയാതെ സിബിച്ച എന്ന സി.ബി. അബ്ദുല്ല കുഞ്ഞി ഹാജി യാത്രയായി. ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ കോളേജിന്റെ അടുത്ത ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ഏറ്റെടുത്ത മൂന്നാമത്തെ നിലയുടെ പണി പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സി.ബിച്ച വിട പറഞ്ഞകന്നത്. ഒരു പാട് വേദന തോന്നിയ മരണ വാര്‍ത്തയായിരുന്നു അദ്ദേഹത്തിന്റെത്. ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ […]
ആ ഞെട്ടല്‍ ഇപ്പോഴും മാറുന്നില്ല, ഞങ്ങളുടെ സി.ബിച്ച മരിച്ചുവെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. ഒരു യാത്രമൊഴിപോലും പറയാതെ സിബിച്ച എന്ന സി.ബി. അബ്ദുല്ല കുഞ്ഞി ഹാജി യാത്രയായി. ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ കോളേജിന്റെ അടുത്ത ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ഏറ്റെടുത്ത മൂന്നാമത്തെ നിലയുടെ പണി പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സി.ബിച്ച വിട പറഞ്ഞകന്നത്. ഒരു പാട് വേദന തോന്നിയ മരണ വാര്‍ത്തയായിരുന്നു അദ്ദേഹത്തിന്റെത്. ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ […]
ആ ഞെട്ടല്‍ ഇപ്പോഴും മാറുന്നില്ല, ഞങ്ങളുടെ സി.ബിച്ച മരിച്ചുവെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. ഒരു യാത്രമൊഴിപോലും പറയാതെ സിബിച്ച എന്ന സി.ബി. അബ്ദുല്ല കുഞ്ഞി ഹാജി യാത്രയായി. ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ കോളേജിന്റെ അടുത്ത ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ഏറ്റെടുത്ത മൂന്നാമത്തെ നിലയുടെ പണി പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സി.ബിച്ച വിട പറഞ്ഞകന്നത്.
ഒരു പാട് വേദന തോന്നിയ മരണ വാര്‍ത്തയായിരുന്നു അദ്ദേഹത്തിന്റെത്. ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഅ്‌വ കോളേജിന്റെ ഫണ്ട് സമാഹരണത്തിന് കുവൈറ്റില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ആദ്യമായി സി. ബി. അബ്ദുള്ള ഹാജിയെ ഞാന്‍ അടുത്ത് പരിചയപ്പെടുന്നത്.
കുവൈറ്റ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എന്ന നിലയില്‍ സി.ബിച്ചയെ സ്വീകരിക്കാന്‍ എയര്‍പോട്ടില്‍ പോയപ്പോള്‍ അവിടെ വെച്ച് തന്നെ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വല്ലാത്ത ആകര്‍ഷണം തോന്നി. പിന്നീടങ്ങോട്ട് അദ്ദേഹത്തോടൊപ്പം ഒന്നര മാസക്കാലം അക്കാദമിയുടെ കാര്യത്തിനായി കൂടെ തന്നെ ആയിരുന്നു. മിക്ക ദിവസവും രാത്രി വളരെ വൈകിയാണ് സി.ബിച്ചയെ റൂമില്‍ എത്തിക്കാറുള്ളത്.
അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു ശിഹാബ് തങ്ങള്‍ അക്കാദമി. ഈ പ്രായത്തിലും സി.ബിച്ച സമൂഹത്തിനും വിദ്യഭ്യാസത്തിനുമായി ചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വല്ലാത്ത ആശ്ചര്യമായിരുന്നു. അദ്ദേഹത്തിന്റെ ആവേശം കണ്ടപ്പോഴാണ് അക്കാദമിയുടെ ഒരു ഫ്‌ളോര്‍ തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞത്.
കുവൈറ്റില്‍ നിന്ന് തിരിക്കുമ്പോള്‍ അക്കാദമി കുവൈറ്റ് ചാപ്റ്റര്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു എന്നെ അതിന്റെ ജനറല്‍ സെക്രട്ടറി പദവി ഏല്‍പിച്ചാണ് അദ്ദേഹം യാത്ര തിരിച്ചത്.
മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തെ വിളിച്ചിരുന്നു. നാളെ കാണണം എന്നും പറഞ്ഞിരുന്നു. പക്ഷെ കാണാന്‍ കാത്തുനില്‍ക്കാതെ സി.ബിച്ച പോയി. മരണ വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിച്ചില്ല.
അദ്ദേഹവുമായുള്ള പരിചയത്തില്‍ നിന്ന് ഒരുപാട് കാര്യം പഠിക്കാനും ഉള്‍കൊള്ളാനും സാധിച്ചു. മരണത്തിന്റെ അവസാന നിമിഷവും അക്കാദമിയുടെ കാര്യം തന്നെയായിരുന്നു ചിന്ത. എനിക്ക് ഒരു ദിവസം മുമ്പ് അയച്ച വാട്‌സ്ആപ് വോയിസ് തന്നെ അതിന്റെ തെളിവാണ്. അവിടെ കുട്ടികളുടെ പരീക്ഷ നടക്കുന്നുണ്ട്. ഹുദവി ഉസ്താദ് അവിടെ ഉണ്ട്. ഞാന്‍ പത്തു ദിവസം കഴിഞ്ഞു പുറത്തു വരും നീ അവിടെ ഒന്ന് സന്ദര്‍ശിക്കണം എന്നൊക്കെ പറഞ്ഞു. കഴിഞ്ഞ ലീവിന് വന്നപ്പോള്‍ അക്കാദമിയില്‍ എനിക്ക് വലിയ സ്വീകരണം തന്നെ ഒരുക്കിയിരുന്നു. പിന്നെ വീണ്ടും ഒരു ദിവസം അവിടെ ദീന്‍ പഠിക്കുന്ന കുട്ടികളുടെ കൂടെ ഉച്ച ഭക്ഷണമൊരുക്കി. എന്നാല്‍ ഇപ്രാവശ്യം അവസാനം എനിക്ക് അവിടത്തേക്ക് സി.ബിച്ചയുടെ ജനാസ കൊണ്ടുപോകാനുള്ള നിയോഗമാണ് ഉണ്ടായത്.
ഞങ്ങളുടെ സി.ബിച്ചയെക്കുറിച്ച് ഒരുപാട് എഴുതാനും പറയാനുമുണ്ട്. പക്ഷെ ആ ഓര്‍മ്മകള്‍ക്കുമുന്നില്‍ വാക്കുകള്‍ ഇടറിപോവുകയാണ്. തന്ന സ്‌നേഹത്തിനും ചെയ്ത നന്മകള്‍ക്കും പകരമായി അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.