സി. അച്യുതമേനോന്‍ ഗ്രന്ഥാലയം പുസ്തക കാമ്പയിന്‍ തുടങ്ങി

രാവണീശ്വരം: സി. അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തക കാമ്പയിന്‍ തുടങ്ങി. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി. ശ്രീനിവാസന്‍ മാസ്റ്ററില്‍ നിന്നും രണ്ടായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷ്ണന്‍ ഗ്രന്ഥശാലക്കു വേണ്ടി ഏറ്റുവാങ്ങി. പി. ബാബുവില്‍ നിന്നും ഗ്രന്ഥാലയം സെക്രട്ടറി കെ.കരുണാകരന്‍ ഏറ്റുവാങ്ങി. ഗ്രന്ഥാലയം നവ മാധ്യമവേദി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് മത്സരത്തില്‍ വിജയികളായ ദിയ രവീന്ദ്രന്‍, രഞ്ജു മുരളി, രാമകൃഷ്ണന്‍ വാണിയംപാറ […]

രാവണീശ്വരം: സി. അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തക കാമ്പയിന്‍ തുടങ്ങി. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി. ശ്രീനിവാസന്‍ മാസ്റ്ററില്‍ നിന്നും രണ്ടായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷ്ണന്‍ ഗ്രന്ഥശാലക്കു വേണ്ടി ഏറ്റുവാങ്ങി. പി. ബാബുവില്‍ നിന്നും ഗ്രന്ഥാലയം സെക്രട്ടറി കെ.കരുണാകരന്‍ ഏറ്റുവാങ്ങി. ഗ്രന്ഥാലയം നവ മാധ്യമവേദി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് മത്സരത്തില്‍ വിജയികളായ ദിയ രവീന്ദ്രന്‍, രഞ്ജു മുരളി, രാമകൃഷ്ണന്‍ വാണിയംപാറ എന്നിവര്‍ക്കും ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികളായ അമൃതസുജിത്, രസ്‌ന സതീശന്‍, രതികല അജയകുമാര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥാലയം പ്രസിഡണ്ട് ടി.എ അജയകുമാര്‍, നവ മാധ്യമവേദി കണ്‍വീനര്‍ അരുണ്‍ എം നേതൃത്വം നല്‍കി.

Related Articles
Next Story
Share it