കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭ എംപിമാരുടെ കാലാവധി അടുത്ത മാസം തീരുന്നു. ഇതേതുടര്‍ന്ന് പുതിയവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം 21ന് അവസാനിക്കുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം എന്നിവരുടെ ഓരോ സീറ്റുകളാണ് ഒഴിവുവരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വെച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും. ഏപ്രില്‍ 12ന് […]

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭ എംപിമാരുടെ കാലാവധി അടുത്ത മാസം തീരുന്നു. ഇതേതുടര്‍ന്ന് പുതിയവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം 21ന് അവസാനിക്കുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം എന്നിവരുടെ ഓരോ സീറ്റുകളാണ് ഒഴിവുവരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വെച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും.

ഏപ്രില്‍ 12ന് രാവിലെ 9 മണി മുതല്‍ 4 മണി വരെയാണ് എം എല്‍ എ മാര്‍ക്ക് വോട്ട് ചെയ്യാനുള്ള സമയം. വോട്ടെടുപ്പ് ദിവസം വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ഏപ്രില്‍ മൂന്നിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 5 ആണ്.

Related Articles
Next Story
Share it