കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിംഗ്(86) അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ബൂട്ടാ സിംഗ് കൃഷി, ഗ്രാമ വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1962ല്‍ മൂന്നാം ലോക്‌സഭയിലേക്ക് സാധ്‌നാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അകാലിദള്‍ നേതാവായി പ്രവര്‍ത്തനമാരംഭിച്ച ബൂട്ടാ സിങ് 1960ലാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. 2007-2010 കാലത്ത് കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ചെയര്‍പേഴ്സണായിരുന്നു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിംഗ്(86) അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ബൂട്ടാ സിംഗ് കൃഷി, ഗ്രാമ വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1962ല്‍ മൂന്നാം ലോക്‌സഭയിലേക്ക് സാധ്‌നാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
അകാലിദള്‍ നേതാവായി പ്രവര്‍ത്തനമാരംഭിച്ച ബൂട്ടാ സിങ് 1960ലാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. 2007-2010 കാലത്ത് കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ചെയര്‍പേഴ്സണായിരുന്നു.

Related Articles
Next Story
Share it