ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് തിരക്കേറുന്നു
ബേക്കല്‍: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന് വരുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തിരക്കേറുന്നു. നാടിന്റെ നാനാഭാഗത്ത് നിന്നുമായി പതിനായിരങ്ങളാണ് നാലാം ദിനത്തിലും ബേക്കലിലെത്തിയത്. എജു എക്‌സ്‌പോ, അലങ്കാര മത്സ്യമേള, ഗ്രാന്റ് കാര്‍ണിവല്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഫ്‌ളവര്‍ ഷോ, സഞ്ചരികള്‍ക്ക് കാസര്‍കോടിനെ അടുത്തറിയാനായി പ്രത്യേക പാക്കേജുകള്‍ തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ തൊട്ട് തന്നെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ടോടെ ആളുകളുടെ തിരക്ക് പാരമ്യത്തിലെത്തുന്നു. തിരക്ക് നിയന്ത്രിക്കാനായി സി.ഐ യു.പി. വിപിന്റെ നേതൃത്വത്തില്‍ ബേക്കല്‍ പൊലീസ് […]

ബേക്കല്‍: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന് വരുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തിരക്കേറുന്നു. നാടിന്റെ നാനാഭാഗത്ത് നിന്നുമായി പതിനായിരങ്ങളാണ് നാലാം ദിനത്തിലും ബേക്കലിലെത്തിയത്. എജു എക്‌സ്‌പോ, അലങ്കാര മത്സ്യമേള, ഗ്രാന്റ് കാര്‍ണിവല്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഫ്‌ളവര്‍ ഷോ, സഞ്ചരികള്‍ക്ക് കാസര്‍കോടിനെ അടുത്തറിയാനായി പ്രത്യേക പാക്കേജുകള്‍ തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ തൊട്ട് തന്നെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ടോടെ ആളുകളുടെ തിരക്ക് പാരമ്യത്തിലെത്തുന്നു. തിരക്ക് നിയന്ത്രിക്കാനായി സി.ഐ യു.പി. വിപിന്റെ നേതൃത്വത്തില്‍ ബേക്കല്‍ പൊലീസ് മുഴുവന്‍ സമയവും സേവനം ചെയ്യുന്നു. ഇന്നലെ നടന്ന സാംസ്‌ക്കാരിക സമ്മേളനം അഡി.ചീഫ് സെക്രട്ടറി ഡോ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡോ.അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
നിരവധി കലാപരിപാടികളും അരങ്ങേറി. രാത്രി പിന്നണി ഗായിക ശബ്‌നം റിയാസും സംഘവും അവതരിപ്പിച്ച സംഗീതരാവ് ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു. ഇന്ന് രാത്രി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പ്പാട്ട് ഉണ്ടാവും. വൈകിട്ട് കുടുംബശ്രീയുടെയും സാംസ്‌ക്കാരിക സംഘടനകളുടെയും കലാപരിപാടികളും അരങ്ങേറും.