പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്നു, ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹിമി (32) നെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് വ്യാപാരം നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. തുടര്‍ന്ന് മൈസൂരിലെ അജ്ഞാതസ്ഥലത്തെ വീട്ടിലെത്തിച്ചു. അവിടെ പെണ്‍കുട്ടിയും മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയില്‍ […]

കൊച്ചി: പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹിമി (32) നെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തത്.

2019ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് വ്യാപാരം നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. തുടര്‍ന്ന് മൈസൂരിലെ അജ്ഞാതസ്ഥലത്തെ വീട്ടിലെത്തിച്ചു. അവിടെ പെണ്‍കുട്ടിയും മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു.

പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയില്‍ കയറ്റിയശേഷം പ്രതികള്‍ മുറി പുറത്തുനിന്നുപൂട്ടിയിടുകയും പിന്നാലെ കര്‍ണാടക പൊലീസ് എന്നുപറഞ്ഞ് കുറച്ചുപേര്‍ വീട്ടിലെത്തി വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ എടുത്തശേഷം ഒരുലക്ഷംരൂപയും വിലകൂടിയ വാച്ചും കവരുകയായിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളില്‍ ഒപ്പിടുവിച്ചശേഷം നാദാപുരത്തെത്തിച്ച് വീണ്ടും രണ്ടുലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. മയക്കുമരുന്നു കേസിലും ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി പരാതി നല്‍കിയത്.

കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. തട്ടിപ്പു സംഘാംഗങ്ങള്‍ തന്നെയായിരുന്നു ബ്രോക്കര്‍മാരായെത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Businessman blackmailed, Main accused arrested

Related Articles
Next Story
Share it