നികുതിയും പെര്‍മിറ്റുമില്ലാതെ കേരളത്തിലെത്തിയ ബസും നിരോധിത ഹോണ്‍ ഘടിപ്പിച്ച ലോറികളും പിടികൂടി; മൂന്ന് ലക്ഷം രൂപയോളം പിഴ ഈടാക്കി
കാസര്‍കോട്: അന്യസംസ്ഥാനത്ത് നിന്നും നികുതിയും പെര്‍മിറ്റും ഇല്ലാതെ കേരളത്തില്‍ പ്രവേശിച്ച ടൂറിസ്റ്റ് ബസും അമിതഭാരവും നിരോധിത ഹോണുകളും ഘടിപ്പിച്ച ലോറികളും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ബേക്കല്‍ കോട്ടയിലേക്ക് വിനോദസഞ്ചാരികളുമായി വന്ന ബസ്സാണ് പിടികൂടിയത്. ബസ് ഡ്രൈവറില്‍ നിന്ന് 2,17,500 രൂപയും അമിതഭാരം കയറ്റിയ ലോറികളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും പിഴ ഈടാക്കി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രകുമാര്‍ ടി., അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍ സി.എ, പ്രവീണ്‍കുമാര്‍ എം, […]

കാസര്‍കോട്: അന്യസംസ്ഥാനത്ത് നിന്നും നികുതിയും പെര്‍മിറ്റും ഇല്ലാതെ കേരളത്തില്‍ പ്രവേശിച്ച ടൂറിസ്റ്റ് ബസും അമിതഭാരവും നിരോധിത ഹോണുകളും ഘടിപ്പിച്ച ലോറികളും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ബേക്കല്‍ കോട്ടയിലേക്ക് വിനോദസഞ്ചാരികളുമായി വന്ന ബസ്സാണ് പിടികൂടിയത്. ബസ് ഡ്രൈവറില്‍ നിന്ന് 2,17,500 രൂപയും അമിതഭാരം കയറ്റിയ ലോറികളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും പിഴ ഈടാക്കി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രകുമാര്‍ ടി., അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍ സി.എ, പ്രവീണ്‍കുമാര്‍ എം, വിജേഷ് പി.വി എന്നിവര്‍ അടങ്ങിയ സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഡേവിസ് എം.ടി അറിയിച്ചു.