മംഗളൂരു: ശൃംഗേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി 8.30 മണിയോടെ മംഗളൂരു ഗഞ്ചിമഠത്ത് ഹൈവേയിലെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. നിഷ്മിത മോട്ടോഴ്‌സ് എന്ന സ്വകാര്യ സര്‍വീസ് ബസിന്റെ സ്റ്റിയറിംഗ് വീല്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ബജ്‌പെ പൊലീസ് ഉദ്യോഗസ്ഥരാണ് ആസ്പത്രിയില്‍ എത്തിച്ചത്.