കുമ്പളയില്‍ ബസ്സ്റ്റാന്റ് കെട്ടിടത്തിന് പകരം ബസ് കാത്തിരിപ്പുകേന്ദ്രം
കുമ്പള: കുമ്പള ബസ്സ്റ്റാന്റ് കെട്ടിടത്തിനു പകരം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കുമ്പള പഞ്ചായത്ത് ഭരണ സമിതി നടപടി തുടങ്ങി. കുമ്പളയിലെ കാര്‍ സ്റ്റാന്റ് മാറ്റി സിണ്ടിക്കറ്റ് ബാങ്ക് വരെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കും. മംഗ്ലൂരു- കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന കേരള,കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും തലപ്പാടി-കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തി യാത്രക്കാരെ കയറ്റണമെന്നാണ് തീരുമാനം. കളത്തൂര്‍, പെര്‍ള, ബദിയടുക്ക, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ക്കുംമ […]

കുമ്പള: കുമ്പള ബസ്സ്റ്റാന്റ് കെട്ടിടത്തിനു പകരം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കുമ്പള പഞ്ചായത്ത് ഭരണ സമിതി നടപടി തുടങ്ങി. കുമ്പളയിലെ കാര്‍ സ്റ്റാന്റ് മാറ്റി സിണ്ടിക്കറ്റ് ബാങ്ക് വരെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കും. മംഗ്ലൂരു- കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന കേരള,കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും തലപ്പാടി-കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തി യാത്രക്കാരെ കയറ്റണമെന്നാണ് തീരുമാനം. കളത്തൂര്‍, പെര്‍ള, ബദിയടുക്ക, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ക്കുംമ കേരള ട്രാന്‍സ് പോര്‍ട്ട് ഗ്രാമ ബസുകള്‍ക്കും വേണ്ടി ഇതിന് സമീപത്ത് തന്നെ സ്ഥലം കണ്ടെത്താനും നടപടി ആരംഭിച്ചു. നിലവിലുള്ള കാര്‍ സ്റ്റാന്റ് ടെമ്പോ സ്റ്റാന്റിലേക്കും ടെമ്പോ സ്റ്റാന്റ് മാറ്റൊരു സ്ഥലത്തേക്കും മാറ്റാനാണ് തീരുമാനം. പ്രകാശ് മെഡിക്കല്‍ ഷോപ്പിന് സമീപം നിലവിലുയുള്ള ഓട്ടോ സ്റ്റാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. മംഗളൂരു- കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ യാത്രക്കാരെ ഇവിടെയിറക്കിയതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറണം. 15 വര്‍ഷമായി കുമ്പള പഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തിനുവേണ്ടി സ്ഥലം കണ്ടെത്താന്‍ തുടങ്ങിയിട്ട്. അനുയോജ്യമായ സ്ഥലം കണ്ടെത്താനാവാത്തതിനാലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനം എടുത്തത്. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, കുമ്പള എസ്. ഐ. ടി.എം. വിപിന്‍, ആര്‍.ടി.ഒ, പഞ്ചായത്ത് ഭരണ സ്മിതി അംഗങ്ങള്‍. എന്നിവരാണ് സ്ഥലം കണ്ടെത്താന്‍ നേതൃത്വം നല്‍കിയത്.