കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് ബസ് സര്‍വീസ് തുടങ്ങി

ഉക്കിനടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് ബസ് സര്‍വീസ് തുടങ്ങി. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ജനകീയ സമര സമിതിയുടെ ശ്രമ ഫലമായി ബസ് റൂട്ട് ആരംഭിക്കുകയായിരുന്നു. കാസര്‍കോട്-ബദിയടുക്ക-പെര്‍ള റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പി.എം.എസ് മോട്ടോര്‍സിന്റെ ബസാണ് സര്‍വീസ് നടത്തുക. മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും സര്‍വീസ് ആരംഭിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആദര്‍ശ്, ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, ശ്യാംപ്രസാദ് കാസര്‍കോട്, എം.കെ. രാധാകൃഷ്ണന്‍, പ്രൊഫ. ജോസഫ്, ബദറുദ്ദീന്‍ […]

ഉക്കിനടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് ബസ് സര്‍വീസ് തുടങ്ങി. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ജനകീയ സമര സമിതിയുടെ ശ്രമ ഫലമായി ബസ് റൂട്ട് ആരംഭിക്കുകയായിരുന്നു. കാസര്‍കോട്-ബദിയടുക്ക-പെര്‍ള റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പി.എം.എസ് മോട്ടോര്‍സിന്റെ ബസാണ് സര്‍വീസ് നടത്തുക. മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും സര്‍വീസ് ആരംഭിച്ചു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആദര്‍ശ്, ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, ശ്യാംപ്രസാദ് കാസര്‍കോട്, എം.കെ. രാധാകൃഷ്ണന്‍, പ്രൊഫ. ജോസഫ്, ബദറുദ്ദീന്‍ താസിം, ഹമീദ് പള്ളത്തടുക്ക, മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ഫ്രി, ബഷീര്‍ ബണ്‍പ്പത്തടുക്ക, മുരളി, അലി അക്ബര്‍, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കാസര്‍കോട്, അസീസ് പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it