ഇന്ധനവില വര്‍ധനവിനെതിരെ 182 കേന്ദ്രങ്ങളില്‍ ബസുടമകളുടെയും ജീവനക്കാരുടെയും നില്‍പ് സമരം

കാസര്‍കോട്: പെട്രോളിയം വില നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ പൊതുജനങ്ങളെ ദ്രോഹിക്കുന്ന മനുഷ്യത്വരഹിത സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണാതീതമായ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി ബസ്സുകള്‍ക്ക് മുമ്പിലും ബസ്സുടമകളുടെ വീടുകള്‍ക്ക് മുമ്പിലുമായി ബസുടമകളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ നില്‍പ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ വീട്ടുപരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു […]

കാസര്‍കോട്: പെട്രോളിയം വില നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ പൊതുജനങ്ങളെ ദ്രോഹിക്കുന്ന മനുഷ്യത്വരഹിത സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണാതീതമായ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി ബസ്സുകള്‍ക്ക് മുമ്പിലും ബസ്സുടമകളുടെ വീടുകള്‍ക്ക് മുമ്പിലുമായി ബസുടമകളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ നില്‍പ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ വീട്ടുപരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 182 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാടിന്റെ വീട്ടുപരിസരത്ത് നടന്ന നില്‍പ്പ് സമരം പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്മിന്‍ വഹാബ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുപരിസരത്ത് നടന്ന സമരം കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മമ്മു ചാലയും, ജില്ലാ ട്രഷറര്‍ പി.എം. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുപരിസരത്ത് കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈയും, തൃക്കരിപ്പൂര്‍ താലൂക്ക് പ്രസിഡണ്ട് സി. രവിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. ചന്ദ്രാവതിയും മിയാപ്പദവില്‍ താലൂക്ക് പ്രസിഡണ്ട് തിമ്മപ്പ ഭട്ടിന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി മഞ്ചേശ്വരം പ്രസിഡണ്ട് ബഷീര്‍ കനിലയും ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it