ബസുടമയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്; ഗുണ്ടാസംഘത്തിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി

ബന്തിയോട്: ബന്തിയോട് വീരനഗറില്‍ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ബസുടമ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. അടുക്കം ഒളയം റോഡിലെ ബസുടമ താജുദ്ദീനാണ് പരാതി നല്‍കിയത്. പരാതിയുടെ കൂടെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യവും സമര്‍പ്പിച്ചു. 13ന് രാത്രി ഒരു സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങി വരുമ്പോഴാണ് 13 അംഗ സംഘം തടഞ്ഞുവെച്ച് ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കാന്‍വിസമ്മതിച്ചപ്പോള്‍ ഇരുമ്പുറോളും മറ്റുആയുധങ്ങളും കൊണ്ട് മര്‍ദ്ദിച്ചത്. താജുദ്ദീനെ മര്‍ദ്ദിക്കുന്ന ദൃശ്യം അക്രമി സംഘത്തിലെ […]

ബന്തിയോട്: ബന്തിയോട് വീരനഗറില്‍ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ബസുടമ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. അടുക്കം ഒളയം റോഡിലെ ബസുടമ താജുദ്ദീനാണ് പരാതി നല്‍കിയത്. പരാതിയുടെ കൂടെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യവും സമര്‍പ്പിച്ചു. 13ന് രാത്രി ഒരു സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങി വരുമ്പോഴാണ് 13 അംഗ സംഘം തടഞ്ഞുവെച്ച് ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കാന്‍വിസമ്മതിച്ചപ്പോള്‍ ഇരുമ്പുറോളും മറ്റുആയുധങ്ങളും കൊണ്ട് മര്‍ദ്ദിച്ചത്. താജുദ്ദീനെ മര്‍ദ്ദിക്കുന്ന ദൃശ്യം അക്രമി സംഘത്തിലെ ഒരാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ട്, പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പല സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തുവെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it