ജമ്മുകശ്മീരില്‍ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് ഐ.ടി.ബി.പി ജവാന്‍മാര്‍ മരിച്ചു

ശീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ബസ് നദീയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആറ് ഐടിബിപി ജവാന്‍മാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 37 ഐടിബിപി ജവാന്‍മാരും രണ്ട് ജമ്മു കശ്മീര്‍ പോലീസുകാരും സഞ്ചരിച്ച ബസ് ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കില്‍വെച്ചാണ് നദിയിലേക്ക് മറിഞ്ഞത്. രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. അപകടത്തില്‍ 25 ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇതില്‍ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്.

Related Articles
Next Story
Share it