കുന്താപുരത്ത് സ്വകാര്യബസ് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് മറിഞ്ഞു; ഗര്‍ഭിണിയടക്കം 15 യാത്രക്കാര്‍ക്ക് പരിക്ക്

കുന്താപുരം: കുന്താപുരത്ത് സ്വകാര്യബസ് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് കുന്താപുരത്തെ ആറാട്ടെ എന്ന സ്ഥലത്താണ് അപകടം. ഹൈവേയിലെ ലൈറ്റ് തൂണില്‍ ഇടിച്ച ബസ് സമീപത്തെ റോഡിലേക്ക് മറിയുകയായിരുന്നു.കുന്താപുരത്ത് നിന്ന് ബൈന്ദൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. വൈകിട്ട് കുന്താപുരം ശാസ്ത്രി സര്‍ക്കിളില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ഡ്രൈവറുടെ അമിത വേഗതയെക്കുറിച്ച് യാത്രയുടെ തുടക്കത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചതായി പരിക്കേറ്റ യാത്രക്കാര്‍ പറയുന്നു. യാത്രക്കാരെ അവഗണിച്ചുകൊണ്ട് […]

കുന്താപുരം: കുന്താപുരത്ത് സ്വകാര്യബസ് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് കുന്താപുരത്തെ ആറാട്ടെ എന്ന സ്ഥലത്താണ് അപകടം. ഹൈവേയിലെ ലൈറ്റ് തൂണില്‍ ഇടിച്ച ബസ് സമീപത്തെ റോഡിലേക്ക് മറിയുകയായിരുന്നു.
കുന്താപുരത്ത് നിന്ന് ബൈന്ദൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. വൈകിട്ട് കുന്താപുരം ശാസ്ത്രി സര്‍ക്കിളില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ഡ്രൈവറുടെ അമിത വേഗതയെക്കുറിച്ച് യാത്രയുടെ തുടക്കത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചതായി പരിക്കേറ്റ യാത്രക്കാര്‍ പറയുന്നു. യാത്രക്കാരെ അവഗണിച്ചുകൊണ്ട് ഡ്രൈവര്‍ ഭയാനകമായ വേഗതയില്‍ ബസ് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് ബസ് വൈദ്യുതി തൂണില്‍ ഇടിച്ച് മറിഞ്ഞത്. പരിക്കേറ്റ ഒമ്പത് മാസം ഗര്‍ഭിണിയുള്‍പ്പെടെയുള്ള യാത്രക്കാരെ ഉടന്‍ തന്നെ കുന്താപുരത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ ഗംഗോളി പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it