സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവര്‍ പിടിയില്‍

ബദിയടുക്ക: സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. ബേള വിഷ്ണുമൂര്‍ത്തി നഗറിലെ സീതാരാമഷെട്ടിയെ(48)യാണ് 16.92 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30 മണിയോടെ നീര്‍ച്ചാലില്‍ നിന്നാണ് സീതാരാമ ഷെട്ടിയെ എക്സൈസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് രണ്ട് ബോക്സുകളിലായി സൂക്ഷിച്ച 180 മില്ലി ലിറ്ററിന്റെ 92 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്.കാസര്‍കോട്-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യബസിന്റെ ഡ്രൈവറാണ് സീതാരാമഷെട്ടി. നീര്‍ച്ചാല്‍ കോളനിയിലേക്കാണ് വില്‍പ്പനക്കായി സ്‌കൂട്ടറില്‍ മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് […]

ബദിയടുക്ക: സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. ബേള വിഷ്ണുമൂര്‍ത്തി നഗറിലെ സീതാരാമഷെട്ടിയെ(48)യാണ് 16.92 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30 മണിയോടെ നീര്‍ച്ചാലില്‍ നിന്നാണ് സീതാരാമ ഷെട്ടിയെ എക്സൈസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് രണ്ട് ബോക്സുകളിലായി സൂക്ഷിച്ച 180 മില്ലി ലിറ്ററിന്റെ 92 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്.
കാസര്‍കോട്-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യബസിന്റെ ഡ്രൈവറാണ് സീതാരാമഷെട്ടി. നീര്‍ച്ചാല്‍ കോളനിയിലേക്കാണ് വില്‍പ്പനക്കായി സ്‌കൂട്ടറില്‍ മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി. രാജീവന്‍, കെ.എ ജനാര്‍ദനന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍പോള്‍, മോഹന്‍കുമാര്‍, ജനാര്‍ദന, അമല്‍ജിത്ത്, ജിബിന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it