കാഞ്ഞങ്ങാട്: 19കാരിയായ വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ കോളിച്ചാല്‍ പതിനെട്ടാം മൈലിലെ റെനില്‍ വര്‍ഗീസിനെ(39)യാണ് രാജപുരം ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ. കാളിദാസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബസില്‍ വെച്ച് പരിചയപ്പെട്ടാണ് വിദ്യാര്‍ഥിനിയുമായി കൂടുതല്‍ അടുത്തതും പിന്നീട് പീഡിപ്പിക്കുകയും ചെയ്തത്. വിവാഹ വാഗ്ദാനം നല്കി പല സ്ഥലങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വിദ്യാര്‍ത്ഥിനിയെ കൊണ്ട് പോയ കാര്‍ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുകയാണ്. പനത്തടി-റാണിപുരം റോഡിലെ ക്വാര്‍ട്ടേഴ്സിലും വീട്ടിലും കാറിലും ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായിരുന്നു.
യുവാവിനോട് സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ ബലമായി കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന് യുവാവിനെതിരെ കേസുണ്ടായിരുന്നു.