മംഗളൂരു ആസ്പത്രികളിലെ ജീവനക്കാര്‍ സഞ്ചരിക്കുകയായിരുന്ന ബസ് അപകടത്തില്‍പെട്ടു; മൂന്ന് നഴ്സുമാര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്ക്

ബണ്ട്വാള്‍: മംഗളൂരു ആസ്പത്രികളിലെ ജീവനക്കാര്‍ സഞ്ചരിക്കുകയായിരുന്ന ബസ് അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബണ്ട്വാളിനടുത്ത് മംഗളപടവ്-അനന്തടി റോഡിലെ സുരുലിമൂളിലാണ് അപകടമുണ്ടായത്. ആസ്പത്രി ജീവനക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് റോഡരികിലെ തോട്ടിലേക്ക് ചെരിയുകയായിരുന്നു. ഒരു മരത്തിന്റെ ശാഖകളില്‍ കുടുങ്ങിയതിനാല്‍ ബസ് തോട്ടിലേക്ക് മറിഞ്ഞില്ല. അപകടത്തില്‍ ബസിലുണ്ടായിരുന്ന മൂന്ന് നഴ്സുമാര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. മംഗളൂരുവിലെ വെന്‍ലോക്ക്, കെഎംസി ആസ്പത്രികളിലെ ജീവനക്കാരായ 13 പേരാണ് ബസിലുണ്ടായിരുന്നത്. മംഗലപദവ്, അനന്തടി, മണി പ്രദേശങ്ങളില്‍ നിന്നുള്ളവരാണിവര്‍. മരച്ചില്ലയില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ബസ് തോട്ടിലേക്ക് […]

ബണ്ട്വാള്‍: മംഗളൂരു ആസ്പത്രികളിലെ ജീവനക്കാര്‍ സഞ്ചരിക്കുകയായിരുന്ന ബസ് അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബണ്ട്വാളിനടുത്ത് മംഗളപടവ്-അനന്തടി റോഡിലെ സുരുലിമൂളിലാണ് അപകടമുണ്ടായത്. ആസ്പത്രി ജീവനക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് റോഡരികിലെ തോട്ടിലേക്ക് ചെരിയുകയായിരുന്നു. ഒരു മരത്തിന്റെ ശാഖകളില്‍ കുടുങ്ങിയതിനാല്‍ ബസ് തോട്ടിലേക്ക് മറിഞ്ഞില്ല. അപകടത്തില്‍ ബസിലുണ്ടായിരുന്ന മൂന്ന് നഴ്സുമാര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.
മംഗളൂരുവിലെ വെന്‍ലോക്ക്, കെഎംസി ആസ്പത്രികളിലെ ജീവനക്കാരായ 13 പേരാണ് ബസിലുണ്ടായിരുന്നത്. മംഗലപദവ്, അനന്തടി, മണി പ്രദേശങ്ങളില്‍ നിന്നുള്ളവരാണിവര്‍. മരച്ചില്ലയില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് വിട്ടല്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it