നാടിനെ നടുക്കിയ ബസ് അപകടം; പ്രതിയുടെ ശിക്ഷ ശരിവെച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പൂച്ചക്കാട് വെച്ച് 4 പേരുടെ മരണത്തിനും 6 പേര്‍ പരിക്കേല്‍ക്കാനിടയുമായ ദാരുണമായ അപകടത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ മുന്നാട് വാവടുക്കം രാമകൃഷ്ണനെ 4 വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹരജി തള്ളിക്കൊണ്ട് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.കെ നിര്‍മ്മല ഉത്തരവായി. 2012 ഡിസംബര്‍ 26ന് പൂച്ചക്കാട് വെച്ചാണ് അപകടം നടന്നത്. ബേക്കലില്‍ നിന്നും കാഞ്ഞങ്ങാടേക്കു പോകുകയായിരുന്ന ഷഹനാസ് ബസ്സിന്റെ ഡ്രൈവറായ പ്രതി […]

കാസര്‍കോട്: കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പൂച്ചക്കാട് വെച്ച് 4 പേരുടെ മരണത്തിനും 6 പേര്‍ പരിക്കേല്‍ക്കാനിടയുമായ ദാരുണമായ അപകടത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ മുന്നാട് വാവടുക്കം രാമകൃഷ്ണനെ 4 വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹരജി തള്ളിക്കൊണ്ട് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.കെ നിര്‍മ്മല ഉത്തരവായി.

2012 ഡിസംബര്‍ 26ന് പൂച്ചക്കാട് വെച്ചാണ് അപകടം നടന്നത്. ബേക്കലില്‍ നിന്നും കാഞ്ഞങ്ങാടേക്കു പോകുകയായിരുന്ന ഷഹനാസ് ബസ്സിന്റെ ഡ്രൈവറായ പ്രതി മറ്റൊരു ബസ്സുമായി മല്‍സര ഓട്ടത്തിനിടയില്‍ റോഡിന്റെ പടിഞ്ഞാര്‍ ഭാഗത്ത് യാത്രക്കാരുമായിനിര്‍ത്തിട്ടിയിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരായ മൂന്നു പേരും അപകടത്തില്‍ മരണപ്പെട്ടു. 6 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അജാനൂര്‍ കടപ്പുറത്തു നിന്നും മലാംകുന്നിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ റോഡില്‍ നിന്നും മാറി നിര്‍ത്തി യാത്രക്കാരായ കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോഴാണ് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചത്.

പ്രതിയുടെ അമിതവേഗതയും അജാഗ്രതയുമാണ് അപകടത്തിനു കാരണമെന്ന് ബോധ്യപ്പെട്ട കാഞ്ഞങ്ങാട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ ശിക്ഷിച്ചിരുന്നു.
സംഭവ സമയം ബസ്സ് ഓടിച്ചത് പ്രതിയല്ലെന്നും മറ്റും പ്രതിഭാഗം വാദിച്ചെങ്കിലും അതെല്ലാം തള്ളിക്കൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയുടെ ശിക്ഷ ശരിവെച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ബാലകൃഷ്ണന്‍ ഹാജരായി.

Related Articles
Next Story
Share it