ബണ്ട്വാളില്‍ വ്യാപാരി സ്വന്തം കടയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയിലെ സ്വന്തം കടയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈക്കമ്പ പാര്‍ലിയയിലെ അബ്ദുല്‍ റഹ്‌മാനെ (36) യാണ് കടയുടെ ഒന്നാംനിലയിലുള്ള സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവ് പോലെ അബ്ദുല്‍ റഹ്‌മാന്‍ വ്യാഴാഴ്ച രാവിലെ തന്റെ കടയിലെത്തിയതായിരുന്നു. മുകളിലത്തെ നിലയിലേക്ക് പോകുന്നതിനുമുമ്പ്, തന്റെ മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ സ്വീകരിക്കരുതെന്ന് റഹ്‌മാന്‍ ജീവനക്കാരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീടാണ് റഹ്‌മാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ റഹ്‌മാന്റെ മരണവുമായി ബന്ധപ്പെട്ട് ബണ്ട്വാള്‍ […]

മംഗളൂരു: ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയിലെ സ്വന്തം കടയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈക്കമ്പ പാര്‍ലിയയിലെ അബ്ദുല്‍ റഹ്‌മാനെ (36) യാണ് കടയുടെ ഒന്നാംനിലയിലുള്ള സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവ് പോലെ അബ്ദുല്‍ റഹ്‌മാന്‍ വ്യാഴാഴ്ച രാവിലെ തന്റെ കടയിലെത്തിയതായിരുന്നു. മുകളിലത്തെ നിലയിലേക്ക് പോകുന്നതിനുമുമ്പ്, തന്റെ മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ സ്വീകരിക്കരുതെന്ന് റഹ്‌മാന്‍ ജീവനക്കാരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീടാണ് റഹ്‌മാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ റഹ്‌മാന്റെ മരണവുമായി ബന്ധപ്പെട്ട് ബണ്ട്വാള്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഭാര്യയും രണ്ട് മക്കളുമുള്ള അബ്ദുല്‍ റഹ്‌മാന്‍ കുറച്ചുനാളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Related Articles
Next Story
Share it