പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവാകുന്നു; മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി
ബദിയടുക്ക: രാത്രികാലങ്ങളില്‍ പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവാകുന്നു. പെര്‍ള, പള്ളത്തടുക്ക, നീര്‍ച്ചാല്‍ ഭാഗങ്ങളിലാണ് റോഡരികിലുള്ള പള്ളി ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാറിലുള്ള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന്റെ ഭണ്ഡാരപെട്ടി സ്‌കൂട്ടറില്‍ എത്തിയ യുവാവ് കുത്തിത്തുറന്ന് പണം കവര്‍ന്നു.പള്ളിയില്‍ സുബ്ഹി നിസ്‌ക്കാരത്തിനായി വന്നവരുടെ മുന്നില്‍ വെച്ചാണ് യുവാവ് ഭണ്ഡാരപെട്ടി കുത്തിത്തുറന്നത്. ഉടന്‍ തന്നെ യുവാവ് സ്‌കൂട്ടറില്‍ സ്ഥലം വിടുകയും ചെയ്തു. പെര്‍ളയിലും സമീപപ്രദേശങ്ങളിലും ഭണ്ഡാര പെട്ടികള്‍ കുത്തിത്തുറന്ന് […]

ബദിയടുക്ക: രാത്രികാലങ്ങളില്‍ പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവാകുന്നു. പെര്‍ള, പള്ളത്തടുക്ക, നീര്‍ച്ചാല്‍ ഭാഗങ്ങളിലാണ് റോഡരികിലുള്ള പള്ളി ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാറിലുള്ള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന്റെ ഭണ്ഡാരപെട്ടി സ്‌കൂട്ടറില്‍ എത്തിയ യുവാവ് കുത്തിത്തുറന്ന് പണം കവര്‍ന്നു.
പള്ളിയില്‍ സുബ്ഹി നിസ്‌ക്കാരത്തിനായി വന്നവരുടെ മുന്നില്‍ വെച്ചാണ് യുവാവ് ഭണ്ഡാരപെട്ടി കുത്തിത്തുറന്നത്. ഉടന്‍ തന്നെ യുവാവ് സ്‌കൂട്ടറില്‍ സ്ഥലം വിടുകയും ചെയ്തു. പെര്‍ളയിലും സമീപപ്രദേശങ്ങളിലും ഭണ്ഡാര പെട്ടികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. നീര്‍ച്ചാലില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന യുവാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി.
ഇതേ യുവാവ് തന്നെയാണ് മറ്റിടങ്ങളിലും ഭണ്ഡാരം കുത്തിത്തുറന്നതെന്ന് സംശയിക്കുന്നു.