തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച;റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബേക്കല്‍: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യാന്‍ മറ്റ് കവര്‍ച്ചാക്കേസുകളില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട് അടുക്കയിലെ ബഷീര്‍ അലി(25)യെയാണ് കോടതി ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കഴിഞ്ഞ ഏപ്രില്‍ 18ന് രാത്രി തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം ശിവദത്തിലെ ശ്രീവള്ളിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ശ്രീവള്ളിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ […]

ബേക്കല്‍: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യാന്‍ മറ്റ് കവര്‍ച്ചാക്കേസുകളില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട് അടുക്കയിലെ ബഷീര്‍ അലി(25)യെയാണ് കോടതി ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കഴിഞ്ഞ ഏപ്രില്‍ 18ന് രാത്രി തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം ശിവദത്തിലെ ശ്രീവള്ളിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ശ്രീവള്ളിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയ്ക്കുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപയും ബാങ്ക് ലോക്കറിന്റെ താക്കോലുമാണ് കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണാരംഭിച്ച ബേക്കല്‍ പൊലീസിന് വെളുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ച രണ്ടുപേര്‍ വീടിന്റെ ചവിട്ടുപടി കയറുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. മറ്റ് വിവിധ കവര്‍ച്ചാക്കേസുകളുമായി ബന്ധപ്പെട്ട് കേസില്‍ കുമ്പള പൊലീസിന്റെ പിടിയിലായ ബഷീര്‍ അലിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തൃക്കണ്ണാട്ടെ കവര്‍ച്ചയുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞത്. ഈ കേസില്‍ ബഷീറലിയുടെ കൂട്ടാളികളായ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവിലാണ്. ബേക്കല്‍ ഇന്‍സ്പെക്ടര്‍ എസ്. അരുണ്‍ഷാ, എസ്.ഐ എം. ബാലചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സത്യപ്രകാശ് എന്നിവരാണ് തൃക്കണ്ണാട് കവര്‍ച്ചാകേസില്‍ അന്വേഷണം നടത്തുന്നത്. പ്രതിയെ പൊലീസ് കവര്‍ച്ച നടന്ന തൃക്കണ്ണാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആറുമാസത്തിനിടെ 15ല്‍പരം കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനാണ് ബഷീര്‍ അലിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. അലി മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, ബേക്കല്‍, കര്‍ണ്ണാടക പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 15ലേറെ കവര്‍ച്ചകള്‍ നടത്തിയത്.

Related Articles
Next Story
Share it