പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. രാജപുരം സെന്റ് പയസ് കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ നിട്ടടുക്കത്തെ ജോര്‍ജ് മാത്യുവിന്റെ വീടാണ് കുത്തി തുറന്നത്. വീട്ടില്‍ നിന്നും അമ്പതിനായിരം രൂപ വിലവരുന്ന ലാപ്‌ടോപ്പ് നഷ്ടപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. ജോര്‍ജ്ജ് മാത്യുവും കുടുംബവും ഈ മാസം 13ന് തൊടുപുഴയിലെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോഴേക്കുമാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പൊലീസ് നായയും […]

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. രാജപുരം സെന്റ് പയസ് കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ നിട്ടടുക്കത്തെ ജോര്‍ജ് മാത്യുവിന്റെ വീടാണ് കുത്തി തുറന്നത്. വീട്ടില്‍ നിന്നും അമ്പതിനായിരം രൂപ വിലവരുന്ന ലാപ്‌ടോപ്പ് നഷ്ടപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. ജോര്‍ജ്ജ് മാത്യുവും കുടുംബവും ഈ മാസം 13ന് തൊടുപുഴയിലെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോഴേക്കുമാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.
ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പൊലീസ് നായയും വിര വിരലടയാള വിദഗ്ധരുമെത്തി.

Related Articles
Next Story
Share it