ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പെരുകുന്നു; കൂടുതല്‍ കവര്‍ച്ചകളും പ്രവാസികളുടെ വീടുകളില്‍
കാസര്‍കോട്: ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്നു. കുടുതല്‍ മോഷണങ്ങളും നടക്കുന്നത് പ്രവാസികളുടെ വീടുകളിലാണ്. കഴിഞ്ഞ മാസം മാത്രം അടച്ചിട്ട വീടുകളില്‍ മാത്രമായി നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത് എട്ട് കേസുകളാണ്. കീഴൂരിലെ സുരേഷ്, ഉപ്പളയിലെ മുഹമ്മദ് ഹനീഫ, ബദിയടുക്ക ചേടിക്കാനയിലെ മുഹമ്മദ് ഷാഫി, ഉപ്പള ചികുര്‍പാതയിലെ അബ്ദുല്‍ സത്താര്‍, ഉപ്പള മജലിലെ മുഹമ്മദ് റഫീഖ്, പ്രതാപ് നഗറിലെ മുനീര്‍, തൃക്കരിപ്പൂര്‍ പേക്കടം പള്ളിച്ചാലിലെ എം.വി രവീന്ദ്രന്‍, ഉപ്പള […]
കാസര്‍കോട്: ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്നു. കുടുതല്‍ മോഷണങ്ങളും നടക്കുന്നത് പ്രവാസികളുടെ വീടുകളിലാണ്. കഴിഞ്ഞ മാസം മാത്രം അടച്ചിട്ട വീടുകളില്‍ മാത്രമായി നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത് എട്ട് കേസുകളാണ്. കീഴൂരിലെ സുരേഷ്, ഉപ്പളയിലെ മുഹമ്മദ് ഹനീഫ, ബദിയടുക്ക ചേടിക്കാനയിലെ മുഹമ്മദ് ഷാഫി, ഉപ്പള ചികുര്‍പാതയിലെ അബ്ദുല്‍ സത്താര്‍, ഉപ്പള മജലിലെ മുഹമ്മദ് റഫീഖ്, പ്രതാപ് നഗറിലെ മുനീര്‍, തൃക്കരിപ്പൂര്‍ പേക്കടം പള്ളിച്ചാലിലെ എം.വി രവീന്ദ്രന്‍, ഉപ്പള […]

കാസര്‍കോട്: ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്നു. കുടുതല്‍ മോഷണങ്ങളും നടക്കുന്നത് പ്രവാസികളുടെ വീടുകളിലാണ്. കഴിഞ്ഞ മാസം മാത്രം അടച്ചിട്ട വീടുകളില്‍ മാത്രമായി നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത് എട്ട് കേസുകളാണ്. കീഴൂരിലെ സുരേഷ്, ഉപ്പളയിലെ മുഹമ്മദ് ഹനീഫ, ബദിയടുക്ക ചേടിക്കാനയിലെ മുഹമ്മദ് ഷാഫി, ഉപ്പള ചികുര്‍പാതയിലെ അബ്ദുല്‍ സത്താര്‍, ഉപ്പള മജലിലെ മുഹമ്മദ് റഫീഖ്, പ്രതാപ് നഗറിലെ മുനീര്‍, തൃക്കരിപ്പൂര്‍ പേക്കടം പള്ളിച്ചാലിലെ എം.വി രവീന്ദ്രന്‍, ഉപ്പള മുഹമ്മദലി സ്ട്രീറ്റിലെ അബ്ദുല്‍ റസാഖ് എന്നിവരുടെ അടച്ചിട്ട വീടുകളിലാണ് കഴിഞ്ഞമാസം കവര്‍ച്ച നടന്നത്. പ്രവാസിയായ സുരേഷിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 55,000 രൂപയുമാണ് കവര്‍ന്നത്. സുരേഷും ഭാര്യയും ദുബായിലാണ്. സുരേഷിന്റെ വീട്ടുപറമ്പിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ വന്നവരാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഉപ്പളയിലെ ഗള്‍ഫ് വ്യവസായി മുഹമ്മദ് ഹനീഫയുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 5,000 രൂപ മോഷ്ടിച്ചു. ചേടിക്കാനയിലെ മുഹമ്മദ് ഷാഫിയുടെ അടച്ചിട്ട വീട്കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. ഉപ്പള മജലിലെ മുഹമ്മദ് റഫീഖിന്റെ അടച്ചിട്ട വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് ഏഴ് പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ച്ച ചെയ്തു. റഫീഖും കുടുംബവും ഉംറക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. ചികുര്‍പാതയിലെ അബ്ദുല്‍സത്താറിന്റെ അടച്ചിട്ട വീടിന്റെ മുന്‍വശം വാതില്‍ തകര്‍ത്ത് രണ്ട് പവന്‍ സ്വര്‍ണ്ണവും 20,000 രൂപയുമാണ് കവര്‍ന്നത്. പ്രവാസിയായ പ്രതാപ് നഗറിലെ മുനീറിന്റെ പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം നാലരപ്പവന്‍ സ്വര്‍ണ്ണവും 34,000രൂപയും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കുമാണ് കവര്‍ന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അപരിചിതരുടെ ബൈക്കുകള്‍ കണ്ട് എത്തിയ ബന്ധുവായ യുവാവിനെ മോഷ്ടാക്കള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ പരുത്തിച്ചാലിലെ എ.വി. രവീന്ദ്രന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 10 പവന്‍ സ്വര്‍ണ്ണവും 15,000 രൂപയുമാണ്. പ്രവാസിയായ ഉപ്പള മുഹമ്മദലി സ്ട്രീറ്റിലെ അബ്ദുല്‍ റസാഖിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ സ്വര്‍ണ്ണവും 30,000 രൂപയും കവര്‍ന്നു. ഈ സംഭവങ്ങളിലെല്ലാം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നല്ല സാമ്പത്തിക സ്ഥിതിയുള്ളവരുടെയും പ്രവാസികളുടെയും പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചില സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സ്വര്‍ണ്ണാഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളും പണവും വീട്ടിനകത്തെ അലമാരയിലും മറ്റും സൂക്ഷിച്ചാണ് പലരും വീടു പൂട്ടി പോകുന്നത്. ഇത്തരം വീടുകള്‍ കൃത്യമായി നിരീക്ഷിച്ചാണ് സംഘം കവര്‍ച്ചക്കിറങ്ങുന്നത്.