കുണ്ടാറില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സി.സി.ടി.വിയില്‍ കുടുങ്ങി
ആദൂര്‍: ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുണ്ടാറില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചയ്ക്ക് ശ്രമിച്ചു. കുണ്ടാറിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരകള്‍ തകര്‍ത്തു. ഹാരിസും കുടുംബവും ഗള്‍ഫിലാണ്. പണവും വിലപിടിപ്പുള്ള സാധനങ്ങളും ഒന്നും വീട്ടില്‍വെക്കാതെ അടച്ചുപൂട്ടി പോയതിനാല്‍ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു. അയല്‍വാസി അഹമ്മദാണ് മോഷണശ്രമം സംബന്ധിച്ച് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് എത്തി വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ മുഖം പകുതി മറച്ച് […]

ആദൂര്‍: ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുണ്ടാറില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചയ്ക്ക് ശ്രമിച്ചു. കുണ്ടാറിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരകള്‍ തകര്‍ത്തു. ഹാരിസും കുടുംബവും ഗള്‍ഫിലാണ്. പണവും വിലപിടിപ്പുള്ള സാധനങ്ങളും ഒന്നും വീട്ടില്‍വെക്കാതെ അടച്ചുപൂട്ടി പോയതിനാല്‍ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു. അയല്‍വാസി അഹമ്മദാണ് മോഷണശ്രമം സംബന്ധിച്ച് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് എത്തി വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ മുഖം പകുതി മറച്ച് വീടിന്റെ പിറകുവശത്തുകൂടി വരുന്ന ദൃശ്യം കണ്ടെത്തി. വീട് പൂട്ടികിടന്നതിനാല്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടാകുമെന്നാണ് മോഷ്ടാക്കള്‍ കരുതിയിരുന്നത്. ആദൂര്‍ അഡീ. എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.