ബുള്ളി ഭായ്: മുസ്ലിം സ്ത്രീകളുടെ ഫോട്ടോ വെച്ച് അശ്ലീല-വംശീയ ക്യാമ്പയിന്‍; കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി

തിരുവനന്തപുരം: ഓണ്‍ലൈനില്‍ മുസ്ലിം സ്ത്രീകളുടെ ഫോട്ടോ വെച്ച് അശ്ലീല-വംശീയ ക്യാമ്പയിന്‍ നടക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാര്‍ത്ഥികളായ ലദീദ ഫര്‍സാന, നിദ പര്‍വീന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളില്‍ യഥാര്‍ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും […]

തിരുവനന്തപുരം: ഓണ്‍ലൈനില്‍ മുസ്ലിം സ്ത്രീകളുടെ ഫോട്ടോ വെച്ച് അശ്ലീല-വംശീയ ക്യാമ്പയിന്‍ നടക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാര്‍ത്ഥികളായ ലദീദ ഫര്‍സാന, നിദ പര്‍വീന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളില്‍ യഥാര്‍ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും കേസ് നടപടികളില്‍ ആവശ്യമായ സമ്മര്‍ദം നല്‍കാന്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നേരത്തെ വിഷയത്തിലെ പരാതി നേരില്‍ ബോധിപ്പിച്ചു കൊണ്ട് സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു. രാജ്യവ്യാപകമായി മുസ്ലിം സ്ത്രീകള്‍ക്കെതിരെ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പരാതി. നേരത്തെ സുള്ളി ഡീല്‍സ് എന്ന പേരില്‍ നടന്നുകൊണ്ടിരുന്ന ക്യാമ്പയിന്‍ ഇപ്പോള്‍ ബുള്ളി ഭായ് എന്ന പേരില്‍ നടക്കുന്നുണ്ട്. ഈ കേസില്‍ മുംബൈ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Articles
Next Story
Share it