മുസ്ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക്; 'ബുള്ളി ഭായ്' ക്ക് പിന്നിലെ യുവതി അറസ്റ്റില്‍

മുംബൈ: മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച 'ബുള്ളി ഭായ്' ആപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളിലൊരാളായ യുവതി അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ മുംബൈയിലേക്ക് കൊണ്ടുപോകും. ട്രാന്‍സിറ്റ് റിമാന്‍ഡിന് വേണ്ടി യുവതിയെ ഉത്തരാഖണ്ഡ് കോടതിയില്‍ ഹാജരാക്കും. കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ പ്രതിയാണ് യുവതി. നേരത്തെ ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരും പരസ്പരം അറിയാവുന്നവരാണെന്നും സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആശയവിനിമയങ്ങള്‍ നടന്നിരുന്നതെന്നും പോലീസിന്റെ […]

മുംബൈ: മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച 'ബുള്ളി ഭായ്' ആപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളിലൊരാളായ യുവതി അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ മുംബൈയിലേക്ക് കൊണ്ടുപോകും. ട്രാന്‍സിറ്റ് റിമാന്‍ഡിന് വേണ്ടി യുവതിയെ ഉത്തരാഖണ്ഡ് കോടതിയില്‍ ഹാജരാക്കും.

കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ പ്രതിയാണ് യുവതി. നേരത്തെ ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരും പരസ്പരം അറിയാവുന്നവരാണെന്നും സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആശയവിനിമയങ്ങള്‍ നടന്നിരുന്നതെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബുള്ളി ഭായ് ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്തിരുന്നത്.

നേരത്തെ സുള്ളി ഡീല്‍സ് എന്ന പേരില്‍ മുസ്‌ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് എന്ന തരത്തില്‍ വിദ്വേഷ കാമ്പയിന്‍ നടന്നിരുന്നു. 'സുള്ളി ഡീലു'കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തന്നെയാണ് 'ബുള്ളി ബായ്' എന്ന ആപ്പില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വില്‍പനക്ക് വെച്ചെന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത്. നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളുടെ ചിത്രമാണ് ഇത്തരത്തില്‍ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടത്.

അഞ്ചുമാസം മുമ്പും സമാന രീതിയില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള 'സുള്ളി ഡീല്‍സ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആപ്പ്. മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് ആപ്പിലൂടെ രണ്ടാമതും മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച വിവരം ആദ്യമായി വെളിപ്പെടുത്തുന്നത്.

Related Articles
Next Story
Share it