ലഫ്റ്റനന്റ് ഹാഷിമിന്റെ ഓര്‍മ്മക്കായി ഓപ്പണ്‍ ജിം പണിയുന്നു; ശിലാസ്ഥാപനം 26ന്

കാസര്‍കോട്: ധീരജവാന്‍ ലഫ്റ്റനന്റ് ഹാഷിമിന്റെ ഓര്‍മ്മക്കായി കാസര്‍കോട് നഗരസഭ പുലിക്കുന്നില്‍ ഓപ്പണ്‍ ജിം പണിയും. 1965ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ലഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന് കാസര്‍കോട് നഗര ഹൃദയത്തില്‍ ഒരു സ്മാരകം യാഥാര്‍ത്ഥ്യമാകും. 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ഘട്ടങ്ങളിലായി ഓപ്പണ്‍ ജിമ്മിന്റെയും സ്മാരകത്തിന്റെയും പ്രവൃത്തി പൂര്‍ത്തീകരിക്കും. പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശമുള്ള പഴയ പാര്‍ക്കിന് സമീപത്താണ് ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നത്. 26ന് റിപ്പബ്ലിക് ദിനത്തില്‍ […]

കാസര്‍കോട്: ധീരജവാന്‍ ലഫ്റ്റനന്റ് ഹാഷിമിന്റെ ഓര്‍മ്മക്കായി കാസര്‍കോട് നഗരസഭ പുലിക്കുന്നില്‍ ഓപ്പണ്‍ ജിം പണിയും. 1965ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ലഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന് കാസര്‍കോട് നഗര ഹൃദയത്തില്‍ ഒരു സ്മാരകം യാഥാര്‍ത്ഥ്യമാകും. 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ഘട്ടങ്ങളിലായി ഓപ്പണ്‍ ജിമ്മിന്റെയും സ്മാരകത്തിന്റെയും പ്രവൃത്തി പൂര്‍ത്തീകരിക്കും. പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശമുള്ള പഴയ പാര്‍ക്കിന് സമീപത്താണ് ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നത്. 26ന് റിപ്പബ്ലിക് ദിനത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അബ്ബാസ് ബീഗം, റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് , രജനി ആര്‍, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, സെക്രട്ടറി ബിജു എസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപേന്ദ്രന്‍ വി.വി, നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Related Articles
Next Story
Share it