ബെംഗളൂരുവില്‍ മെട്രോ ജീവനക്കാര്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ജീവനക്കാര്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. ബെംഗളൂരു ലക്കസാന്ദ്രയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഈ സമയം ജീവനക്കാരെല്ലാം ജോലിക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തില്‍ 20 പേര്‍ താമസിച്ചുവരികയായിരുന്നു. രാത്രിയിലാണ് കെട്ടിടം തകര്‍ന്നുവീണതെങ്കില്‍ വന്‍ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. കെട്ടിടം തകര്‍ന്നുവീണതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 1974ല്‍ പണിത കെട്ടിടമാണിത്. ആര്‍ക്കും ആളപായമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഉടന്‍ തന്നെ […]

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ജീവനക്കാര്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. ബെംഗളൂരു ലക്കസാന്ദ്രയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഈ സമയം ജീവനക്കാരെല്ലാം ജോലിക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കെട്ടിടത്തില്‍ 20 പേര്‍ താമസിച്ചുവരികയായിരുന്നു. രാത്രിയിലാണ് കെട്ടിടം തകര്‍ന്നുവീണതെങ്കില്‍ വന്‍ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. കെട്ടിടം തകര്‍ന്നുവീണതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 1974ല്‍ പണിത കെട്ടിടമാണിത്. ആര്‍ക്കും ആളപായമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഉടന്‍ തന്നെ അഗ്‌നിശമനസേന സ്ഥലത്തെത്തി.

Related Articles
Next Story
Share it