ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; പുളിക്കൂറിലെ അഷ്‌റഫിന്റെ മയ്യത്ത് നാട്ടിലെത്തിക്കും

കാസര്‍കോട്: ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പുളിക്കൂറിലെ മുഹമ്മദ് അഷ്‌റഫി(38)ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി അറിയുന്നു.അഷ്‌റഫിന്റെ മയ്യത്ത് ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബീ റിംഗ് റോഡിലെ മന്‍സൂറയില്‍ ബിന്‍ ദുര്‍ഹാം ഏരിയിയെ നാലുനില കെട്ടിടം തകര്‍ന്ന് വീണത്.കെട്ടിടത്തിന്റെ ഒരു ഭാഗം സമീപത്തെ കെട്ടിടത്തിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. 7 പേരെ രക്ഷാസംഘം ഉടന്‍ തന്നെ പുറത്തെത്തിച്ചിരുന്നു. കെട്ടിടത്തില്‍ താമസിച്ചിരുന്ന അഷ്‌റഫ് അടക്കമുള്ളവരെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് […]

കാസര്‍കോട്: ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പുളിക്കൂറിലെ മുഹമ്മദ് അഷ്‌റഫി(38)ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി അറിയുന്നു.
അഷ്‌റഫിന്റെ മയ്യത്ത് ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബീ റിംഗ് റോഡിലെ മന്‍സൂറയില്‍ ബിന്‍ ദുര്‍ഹാം ഏരിയിയെ നാലുനില കെട്ടിടം തകര്‍ന്ന് വീണത്.
കെട്ടിടത്തിന്റെ ഒരു ഭാഗം സമീപത്തെ കെട്ടിടത്തിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. 7 പേരെ രക്ഷാസംഘം ഉടന്‍ തന്നെ പുറത്തെത്തിച്ചിരുന്നു. കെട്ടിടത്തില്‍ താമസിച്ചിരുന്ന അഷ്‌റഫ് അടക്കമുള്ളവരെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വരികയായിരുന്നു.
ശനിയാഴ്ച വൈകിട്ടോടെയാണ് അഷ്‌റഫ് അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (48), പൊന്നാനി സ്വദേശികളായ ടി. അബു (45), നൗഷാദ് (44) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് മലയാളികള്‍.
ഒരു മാസം മുമ്പാണ് അഷ്‌റഫ് ഖത്തറിലെത്തിയത്. അതിനിടെയാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. ഇസ്മായിലിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഇര്‍ഫാന. മക്കള്‍: അസ്ഫര്‍, അസൂം, ഹല, ഫല. സഹോദരങ്ങള്‍: മിസ്‌രിയ താഹിറ.

Related Articles
Next Story
Share it