വിദ്യാര്‍ത്ഥികളുടേതിന് സമാനമായി പശുക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍; സര്‍വകലാശാല അധികൃതര്‍ക്ക് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

ഭോപ്പാല്‍: വിദ്യാര്‍ത്ഥികളുടേതിന് സമാനമായി പശുക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍ നിര്‍മിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ളവര്‍ക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ നിര്‍മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ മാതൃകയില്‍ പശുക്കളുടെ സംരക്ഷണത്തിനായി സര്‍വകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സര്‍ക്കാരും താനും വ്യക്തിപരമായി ഇതില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഇത് […]

ഭോപ്പാല്‍: വിദ്യാര്‍ത്ഥികളുടേതിന് സമാനമായി പശുക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍ നിര്‍മിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ളവര്‍ക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ നിര്‍മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ മാതൃകയില്‍ പശുക്കളുടെ സംരക്ഷണത്തിനായി സര്‍വകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സര്‍ക്കാരും താനും വ്യക്തിപരമായി ഇതില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ സമാനമായ പശു ഹോസ്റ്റലുകള്‍ ആരംഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it