ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എരുമയെ കഴുത്തറുത്ത് കൊന്നു; കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോളിയ ബല്യയില്‍ എരുമയെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോളിയ ബല്യയിലെ ജയറാം ഷെട്ടിയെ കസ്റ്റഡിയിലെടുത്തു. ജയറാമിന്റെ കൃഷിയിടത്തിലാണ് എരുമയെ കഴുത്ത് മുറിഞ്ഞ് ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോടെ ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയറാംഷെട്ടിയും മറ്റുചിലരും ചേര്‍ന്ന് എരുമയെ കൊലപ്പെടുത്തിയെന്നാണ് സൂചന ലഭിച്ചത്. ജയറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എരുമയുടെ […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോളിയ ബല്യയില്‍ എരുമയെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോളിയ ബല്യയിലെ ജയറാം ഷെട്ടിയെ കസ്റ്റഡിയിലെടുത്തു. ജയറാമിന്റെ കൃഷിയിടത്തിലാണ് എരുമയെ കഴുത്ത് മുറിഞ്ഞ് ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോടെ ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയറാംഷെട്ടിയും മറ്റുചിലരും ചേര്‍ന്ന് എരുമയെ കൊലപ്പെടുത്തിയെന്നാണ് സൂചന ലഭിച്ചത്. ജയറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എരുമയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ജയറാം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എരുമയെകൊല്ലാന്‍ ജയറാമിനെ സഹായിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it