കാറും ലോറിയും കൂട്ടിയിടിച്ച് ബി.എസ്.എഫ് ജവാന്‍ മരിച്ചു

കാഞ്ഞങ്ങാട്: കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ചീമേനി സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മരിച്ചു. ചെമ്പ്രകാനത്തെ കുഞ്ഞിരാമന്റെ മകന്‍ എം. കെ വിശ്വനാഥന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ കണ്ണപുരം വെള്ളരങ്ങിലാണ് അപകടം. അപകടത്തില്‍ വിശ്വനാഥന്റെ ഭാര്യ ബിന്ദു, ബന്ധുവായ മായ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. വിശ്വനാഥന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കല്യാണിയാണ് വിശ്വനാഥന്റെ അമ്മ. […]

കാഞ്ഞങ്ങാട്: കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ചീമേനി സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മരിച്ചു. ചെമ്പ്രകാനത്തെ കുഞ്ഞിരാമന്റെ മകന്‍ എം. കെ വിശ്വനാഥന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ കണ്ണപുരം വെള്ളരങ്ങിലാണ് അപകടം. അപകടത്തില്‍ വിശ്വനാഥന്റെ ഭാര്യ ബിന്ദു, ബന്ധുവായ മായ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. വിശ്വനാഥന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കല്യാണിയാണ് വിശ്വനാഥന്റെ അമ്മ. മക്കള്‍: ദൃശ്യ, ശ്രുതി. മരുമകന്‍: അരുണ്‍. സഹോദരങ്ങള്‍: ജയന്‍, പ്രസാദ്, മനോജ്, ഷെര്‍ലി.

Related Articles
Next Story
Share it