ബി.എസ്.സി ഫുഡ് ടെക്‌നോളജി: ആദ്യ മൂന്നുറാങ്കുകള്‍ മംഗളൂരു പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്

മംഗളൂരു: 2017-20 മംഗളൂരു സര്‍വ്വകലാശാലാ വിഭാഗം ബി.എസ്.സി ഫുഡ് ടെക്‌നോളജിയില്‍ ആദ്യ മൂന്നുറാങ്കുകള്‍ പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് മംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. മലപ്പുറം ആനക്കയം മുഹമ്മദ് അബ്ദുല്ല ഇ.ടിയുടേയും മഹീഷത്ത് പിയുടേയും മകന്‍ ഹഷ്ബക്, കണ്ണൂര്‍ മുഹമ്മദ് ഹനീഫയുടേയും ബുഷ്‌റ ഹനീഫയുടേയും മകന്‍ ബിലാല്‍ ഹനീഫ്, കാസര്‍കോട് തളങ്കരയിലെ വി.പി സിദ്ദീഖിന്റെയും ടി.ഇ. ആയിഷയുടെയും മകള്‍ ഫാത്തിമ ജുഹൈനയുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്. റാങ്ക് ജേതാക്കളെ കോളേജ് മനേജ്‌മെന്റ്, പ്രിന്‍സിപ്പള്‍ മീന […]

മംഗളൂരു: 2017-20 മംഗളൂരു സര്‍വ്വകലാശാലാ വിഭാഗം ബി.എസ്.സി ഫുഡ് ടെക്‌നോളജിയില്‍ ആദ്യ മൂന്നുറാങ്കുകള്‍ പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് മംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. മലപ്പുറം ആനക്കയം മുഹമ്മദ് അബ്ദുല്ല ഇ.ടിയുടേയും മഹീഷത്ത് പിയുടേയും മകന്‍ ഹഷ്ബക്, കണ്ണൂര്‍ മുഹമ്മദ് ഹനീഫയുടേയും ബുഷ്‌റ ഹനീഫയുടേയും മകന്‍ ബിലാല്‍ ഹനീഫ്, കാസര്‍കോട് തളങ്കരയിലെ വി.പി സിദ്ദീഖിന്റെയും ടി.ഇ. ആയിഷയുടെയും മകള്‍ ഫാത്തിമ ജുഹൈനയുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്. റാങ്ക് ജേതാക്കളെ കോളേജ് മനേജ്‌മെന്റ്, പ്രിന്‍സിപ്പള്‍ മീന ജെ. പണിക്കര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

Related Articles
Next Story
Share it