വീണ്ടും ക്രൂരമായ പ്രണയക്കൊലപാതകം; കോട്ടയം പാലായില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ സഹപാഠി പേപ്പര്‍ കട്ടര്‍ കത്തി കൊണ്ട് കഴുത്തറുത്ത് കൊന്നു

കോട്ടയം: കേരളത്തെ നടുക്കത്തിലാഴ്ത്തി കേരളത്തില്‍ വീണ്ടുമൊരു പ്രണയക്കൊലപാതകം കൂടി. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് സ്വദേശി നിതിനമോള്‍ കളപ്പുരയ്ക്കല്‍(22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.കോളേജ് വളപ്പില്‍ കാത്തു നിന്ന പ്രതി നിതിനയെ പേപ്പര്‍ […]

കോട്ടയം: കേരളത്തെ നടുക്കത്തിലാഴ്ത്തി കേരളത്തില്‍ വീണ്ടുമൊരു പ്രണയക്കൊലപാതകം കൂടി. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.
ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് സ്വദേശി നിതിനമോള്‍ കളപ്പുരയ്ക്കല്‍(22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.കോളേജ് വളപ്പില്‍ കാത്തു നിന്ന പ്രതി നിതിനയെ പേപ്പര്‍ കട്ടര്‍ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles
Next Story
Share it