ബി.ആര്‍.പി അവസാനമായി കാസര്‍കോട്ട് വന്നത് 2019ല്‍

കാസര്‍കോട്: ഇന്നലെ രാവിലെ അന്തരിച്ച പ്രശസ്ത മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഒടുവില്‍ കാസര്‍കോട്ട് വന്നത് 2019 ജൂലൈ 28നാണ്. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചിന്ത രവി അനുസ്മരണ സമ്മേളന ഭാഗമായുള്ള മാധ്യമ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താനായിരുന്നു അദ്ദേഹം എത്തിയത്. വെങ്കിടേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരെല്ലാം ആ സെമിനാറില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും മാധ്യമസ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചായിരുന്നു അദ്ദേഹം പ്രധാനമായും സംസാരിച്ചത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇന്ത്യയില്‍ വേരുപിടിക്കാത്തത് അവര്‍ക്ക് […]

കാസര്‍കോട്: ഇന്നലെ രാവിലെ അന്തരിച്ച പ്രശസ്ത മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഒടുവില്‍ കാസര്‍കോട്ട് വന്നത് 2019 ജൂലൈ 28നാണ്. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചിന്ത രവി അനുസ്മരണ സമ്മേളന ഭാഗമായുള്ള മാധ്യമ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താനായിരുന്നു അദ്ദേഹം എത്തിയത്. വെങ്കിടേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരെല്ലാം ആ സെമിനാറില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും മാധ്യമസ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചായിരുന്നു അദ്ദേഹം പ്രധാനമായും സംസാരിച്ചത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇന്ത്യയില്‍ വേരുപിടിക്കാത്തത് അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന സെമിനാറില്‍ സദസിന്റെ ചോദ്യങ്ങള്‍ക്കും ബി.ആര്‍.പി. ഭാസ്‌ക്കര്‍ മറുപടി പറഞ്ഞു. സെമിനാറിന് ശേഷം കുറേനേരം കൂടി ഹാളില്‍ തങ്ങിയ അദ്ദേഹം നാരായണന്‍ പേരിയ ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരോടും മാധ്യമപ്രവര്‍ത്തകരോടും സൗഹൃദസംഭാഷണവും നടത്തുകയുണ്ടായി. പിന്നീടദ്ദേഹം ട്രെയിനില്‍ ചെന്നൈയിലേക്ക് മകളുടെ അടുത്തേക്ക് പോവുകയായിരുന്നു. സ്വതന്ത്രമായ നിലപാടുകളുള്ള, നിര്‍ഭയനായ പത്രപ്രവര്‍ത്തകനും തികഞ്ഞ ജനാധിപത്യവാദിയുമായിരുന്നു ബി.ആര്‍.പി. ഭാസ്‌ക്കറെന്ന് നാരായണന്‍ പേരിയ പറഞ്ഞു. ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌ക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയും സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസുകാരനുമായ ഡോ. രാജേന്ദ്രപ്രസാദിനോടുള്ള ആരാധന കൊണ്ടാണ് ബി.ആര്‍.പി. ഭാസ്‌ക്കറിന് അദ്ദേഹത്തിന്റെ പിതാവ് ആ പേരിട്ടത്.

Related Articles
Next Story
Share it