സംസ്ഥാന തൈകോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി തെക്കിലിലെ സഹോദരങ്ങള്‍

കാസര്‍കോട്: തിരുവനന്തപുരത്ത് നടന്ന മൂന്നാമത് സംസ്ഥാന ഓപ്പണ്‍ തൈകോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി തെക്കിലിലെ സഹോദരങ്ങള്‍. തെക്കിലിലെ അഹമ്മദലി അല്‍മാസിന്റെയും ഹസീന മാങ്ങാടിന്റെയും മക്കളായ മുഹമ്മദ് ഫായിസ്, ഉമറുല്‍ മുക്താര്‍, ഫൈസാന്‍ എന്നിവരാണ് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. അണ്ടര്‍ 35 കെ.ജി വിഭാഗത്തിലാണ് മുക്താര്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്. അണ്ടര്‍ 41 വിഭാഗത്തിലാണ് ഫായിസിന്റെ നേട്ടം. ഫായിസ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയും മുക്താര്‍ ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേയും വിദ്യാര്‍ത്ഥികളാണ്. അണ്ടര്‍ 16 കെ.ജി വിഭാഗത്തില്‍ ഇവരുടെ […]

കാസര്‍കോട്: തിരുവനന്തപുരത്ത് നടന്ന മൂന്നാമത് സംസ്ഥാന ഓപ്പണ്‍ തൈകോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി തെക്കിലിലെ സഹോദരങ്ങള്‍. തെക്കിലിലെ അഹമ്മദലി അല്‍മാസിന്റെയും ഹസീന മാങ്ങാടിന്റെയും മക്കളായ മുഹമ്മദ് ഫായിസ്, ഉമറുല്‍ മുക്താര്‍, ഫൈസാന്‍ എന്നിവരാണ് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. അണ്ടര്‍ 35 കെ.ജി വിഭാഗത്തിലാണ് മുക്താര്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്. അണ്ടര്‍ 41 വിഭാഗത്തിലാണ് ഫായിസിന്റെ നേട്ടം. ഫായിസ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയും മുക്താര്‍ ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേയും വിദ്യാര്‍ത്ഥികളാണ്. അണ്ടര്‍ 16 കെ.ജി വിഭാഗത്തില്‍ ഇവരുടെ സഹോദരന്‍ ഫൈസാന്‍ വെങ്കല മെഡല്‍ നേടി. ഫൈസാന്‍ സഅദിയ നൂര്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയാണ്.

Related Articles
Next Story
Share it