മൈസൂരുവില്‍ സഹോദരിയെയും അമ്മയെയും കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

മൈസൂരു: കര്‍ണാടക മൈസൂരു ജില്ലയിലെ മറുരു ഗ്രാമത്തില്‍ സഹോദരിയെയും അമ്മയെയും യുവാവ് കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. മറുരു ഹിരിക്യതനഹള്ളി സ്വദേശിനിയായ ധനുശ്രീ, അമ്മ അനിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അനിതയുടെ മകന്‍ നിതിനെ അറസ്റ്റ് ചെയ്തു. ധനുശ്രീ മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.ഈ വിഷയത്തില്‍ നിതിന്‍ ധനുശ്രീയുമായി പലതവണ വഴക്കുണ്ടാക്കുകയും ഓരോ തവണയും മാതാപിതാക്കള്‍ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയും ചെയ്തു. മറ്റൊരു സമുദായത്തില്‍ പെട്ട യുവാവുമായുള്ള […]

മൈസൂരു: കര്‍ണാടക മൈസൂരു ജില്ലയിലെ മറുരു ഗ്രാമത്തില്‍ സഹോദരിയെയും അമ്മയെയും യുവാവ് കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. മറുരു ഹിരിക്യതനഹള്ളി സ്വദേശിനിയായ ധനുശ്രീ, അമ്മ അനിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അനിതയുടെ മകന്‍ നിതിനെ അറസ്റ്റ് ചെയ്തു. ധനുശ്രീ മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഈ വിഷയത്തില്‍ നിതിന്‍ ധനുശ്രീയുമായി പലതവണ വഴക്കുണ്ടാക്കുകയും ഓരോ തവണയും മാതാപിതാക്കള്‍ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയും ചെയ്തു. മറ്റൊരു സമുദായത്തില്‍ പെട്ട യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ മാതാപിതാക്കളും ധനുശ്രീയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പ്രതി നിതിന്‍ സമീപ ഗ്രാമത്തിലെ ബന്ധുവീടുകളില്‍ സന്ദര്‍ശനത്തിനെന്ന വ്യാജേന ധനുശ്രീയെയും അമ്മ അനിതയെയും ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയും മാരൂര്‍ കായലിന് സമീപം വാഹനം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി സഹോദരിയെ വലിച്ചിഴച്ച് തടാകത്തിലേക്ക് തള്ളുകയായിരുന്നു.
ധനുശ്രീയെ രക്ഷിക്കാന്‍ ശ്രമിച്ച അനിതയെയും നിതിന്‍ തടാകത്തിലേക്ക് തള്ളിയിട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതി അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ നിതിന്‍ അച്ഛന്‍ സതീഷിനോട് സംഭവം വെളിപ്പെടുത്തി. സതീഷാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് കായലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഹുന്‍സൂര്‍ റൂറല്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it