ഷേണി മണിയമ്പാറയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; മറ്റൊരു സഹോദരനും ബന്ധുവും ആസ്പത്രിയില്‍
പെര്‍ള: ഷേണി മണിയമ്പാറ ചര്‍ച്ചിന് സമീപം അനുജന്‍ ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. അക്രമം തടയാനെത്തിയ മറ്റൊരു സഹോദരന് പരിക്കേറ്റു. മണിയമ്പാറ ചര്‍ച്ചിന് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ് ഡിസൂസയുടേയും അസേസ് മേരിയുടേയും മകന്‍ തോമസ് ഡിസൂസ(45)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുജന്‍ അച്ചു എന്ന രാജേഷ് ഡിസൂസക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. തോമസും രാജേഷും ഒരുമിച്ചാണ് താമസം. രാത്രി അയല്‍വാസിയും ബന്ധുവുമായ വില്‍ഫ്രഡ് ഡിസൂസ ഇവരുടെ വീട്ടിലെത്തുകയും ചില പ്രശ്‌നങ്ങളെ […]

പെര്‍ള: ഷേണി മണിയമ്പാറ ചര്‍ച്ചിന് സമീപം അനുജന്‍ ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. അക്രമം തടയാനെത്തിയ മറ്റൊരു സഹോദരന് പരിക്കേറ്റു.
മണിയമ്പാറ ചര്‍ച്ചിന് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ് ഡിസൂസയുടേയും അസേസ് മേരിയുടേയും മകന്‍ തോമസ് ഡിസൂസ(45)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുജന്‍ അച്ചു എന്ന രാജേഷ് ഡിസൂസക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. തോമസും രാജേഷും ഒരുമിച്ചാണ് താമസം. രാത്രി അയല്‍വാസിയും ബന്ധുവുമായ വില്‍ഫ്രഡ് ഡിസൂസ ഇവരുടെ വീട്ടിലെത്തുകയും ചില പ്രശ്‌നങ്ങളെ ചൊല്ലി തോമസ് ഡിസൂസയുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇതിനിടെ പ്രകോപിതനായ തോമസ് വില്‍ഫ്രഡിനെ വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഇതോടെ രാജേഷ് വാക്കത്തിയെടുത്ത് തോമസിനെ വെട്ടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച തോമസിന്റെ മറ്റൊരു സഹോദരന്‍ വിന്‍സന്റിനും പരിക്കേറ്റു. വെട്ടേറ്റ് ഒരുമണിക്കൂര്‍ നേരം തോമസ് വീട്ടിനകത്ത് തന്നെ കിടന്നു. സംഭവമറിഞ്ഞ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് എ. സോമശേഖര ബദിയടുക്ക പൊലീസില്‍ വിവരം നല്‍കി. ബദിയടുക്ക സി.ഐ അശ്വത്, എസ്.ഐ കെ.പി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോഴേക്കും തോമസ് മരിച്ചിരുന്നു.
തോമസിന്റെ മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തോമസും രാജേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിനിടയിലാണ് വില്‍ഫ്രഡ് ഇവരുടെ വീട്ടിലെത്തിയതെന്നും ഈ അവസരം മുതലെടുത്ത് രാജേഷ് കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി രാജേഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാജേഷിനെയും വിന്‍സന്റിനെയും കൂടാതെ മത്തായീസ് ഡിസൂസ, അഗ്‌നേഷ് ഡിസൂസ, കര്‍മിന ഡിസൂസ എന്നിവരും കൊല്ലപ്പെട്ട തോമസിന്റെ സഹോദരങ്ങളാണ്.