അഡ്യനടുക്ക സ്വദേശിയെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍

പെര്‍ള: അഡ്യനടുക്ക സ്വദേശിയായ യുവാവിനെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യാന ശിരങ്കല്ല് നന്ദരബെട്ടുവില്‍ ഐത്തപ്പ നായികിനെ(45)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ഇളയ സഹോദരന്‍ ബാലപ്പ നായികിനെ(35) കൊലപ്പെടുത്തിയ കേസിലാണ് ഐത്തപ്പനായികിനെ വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. എണ്‍മകജെ വില്ലേജ് പരിധിയിലെ അഡ്യനടുക്ക മുളിയാലയിലെ പരേതനായ കൃഷ്ണനായകിന്റെയും സീതുവിന്റെയും മകനാണ് ബാലപ്പ നായിക്. മെയ് 10ന് അമ്മ സീതുവിനൊപ്പം […]

പെര്‍ള: അഡ്യനടുക്ക സ്വദേശിയായ യുവാവിനെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യാന ശിരങ്കല്ല് നന്ദരബെട്ടുവില്‍ ഐത്തപ്പ നായികിനെ(45)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ഇളയ സഹോദരന്‍ ബാലപ്പ നായികിനെ(35) കൊലപ്പെടുത്തിയ കേസിലാണ് ഐത്തപ്പനായികിനെ വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. എണ്‍മകജെ വില്ലേജ് പരിധിയിലെ അഡ്യനടുക്ക മുളിയാലയിലെ പരേതനായ കൃഷ്ണനായകിന്റെയും സീതുവിന്റെയും മകനാണ് ബാലപ്പ നായിക്. മെയ് 10ന് അമ്മ സീതുവിനൊപ്പം ബാലപ്പനായിക് നന്ദരബെട്ടുവിലെ തറവാട്ടുവീട്ടിലേക്ക് പോയതായിരുന്നു. പുതുതായി നിര്‍മിച്ച വീട്ടില്‍ നടന്ന പൂജയില്‍ പങ്കെടുത്ത ബാലപ്പനായിക് പഴയ വീട്ടിലേക്ക് പോകുകയും അവിടെ വെച്ച് ഐത്തപ്പനായകിനൊപ്പം മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കുടുംബസ്വത്തിനെ ചൊല്ലി വഴക്കുകൂടാന്‍ തുടങ്ങി. സ്ഥലത്ത് നടത്തിയ നെല്‍കൃഷിയില്‍ തനിക്കും അവകാശമുണ്ടെന്നും നെല്ല് തനിക്കും വേണമെന്നും ബാലപ്പനായിക് ആവശ്യപ്പെട്ടതോടെയാണ് ഇതേ ചൊല്ലി തര്‍ക്കം നടന്നത്. വഴക്കിനിടെ പ്രകോപിതനായ ഐത്തപ്പനായിക് കന്നുകാലികളെ ഉഴാന്‍ ഉപയോഗിക്കുന്ന നുകമെടുത്ത് ബാലപ്പയുടെ തലക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ എത്തി ബാലപ്പയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഐത്തപ്പനായികിനെ വിട്‌ള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് ബാലപ്പയുടെ മരണത്തിന് കാരണമായത്.

Related Articles
Next Story
Share it