വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍, ലൈംഗികചൂഷണത്തിനിരയായ യുവതികളെ പൊലീസ് മോചിപ്പിച്ചു

മംഗളൂരു: വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനാര്‍ദ്ദന പൂജാരി (45), ജനാര്‍ദ്ദന ഇലാന്തില (40), രാമചന്ദ്ര ദേവാഡിഗ (45) എന്നിവരെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മെലന്തബേട്ടു ഗ്രാമത്തിലുള്ള കല്ലഗുദ്ദെയിലെ വീട് രാമചന്ദ്ര ദേവാഡിഗ വാടകയ്ക്കെടുക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയുമായിരുന്നു. ബെല്‍ത്തങ്ങാടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബണ്ട്വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വാലന്റൈന്‍ ഡിസൂസ അന്വേഷണത്തിനായി പൊലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. […]

മംഗളൂരു: വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനാര്‍ദ്ദന പൂജാരി (45), ജനാര്‍ദ്ദന ഇലാന്തില (40), രാമചന്ദ്ര ദേവാഡിഗ (45) എന്നിവരെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മെലന്തബേട്ടു ഗ്രാമത്തിലുള്ള കല്ലഗുദ്ദെയിലെ വീട് രാമചന്ദ്ര ദേവാഡിഗ വാടകയ്ക്കെടുക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയുമായിരുന്നു. ബെല്‍ത്തങ്ങാടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബണ്ട്വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വാലന്റൈന്‍ ഡിസൂസ അന്വേഷണത്തിനായി പൊലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി സന്ദേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് റെയ്ഡ് ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലൈംഗികചൂഷണത്തിനിരയായ രണ്ട് യുവതികളെ പൊലീസ് മോചിപ്പിക്കുകയും ചെയ്തു.

Related Articles
Next Story
Share it