ഡയ ലൈഫ് ക്ലിനിക്കിന്റെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു

കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയപാതയോരത്തെ ഡയ ലൈഫ് ക്ലിനിക്കില്‍ കവര്‍ച്ച. മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച 2000 രൂപ കവര്‍ന്നു. ഡോക്ടര്‍ മൊയ്തീന്‍കുഞ്ഞി യുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്ക് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പൂട്ടിയതായിരുന്നു. ഇന്നലെ രാവിലെ ക്ലിനിക് തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കമ്പിപ്പാര ഉപയോഗിച്ചാണ് ഷട്ടര്‍ തകര്‍ത്തത് എന്ന് കരുതുന്നു. വിവരമറിഞ്ഞ് പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അടിക്കടി ടൗണില്‍ നടക്കുന്ന മോഷണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം […]

കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയപാതയോരത്തെ ഡയ ലൈഫ് ക്ലിനിക്കില്‍ കവര്‍ച്ച. മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച 2000 രൂപ കവര്‍ന്നു. ഡോക്ടര്‍ മൊയ്തീന്‍കുഞ്ഞി യുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്ക് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പൂട്ടിയതായിരുന്നു. ഇന്നലെ രാവിലെ ക്ലിനിക് തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കമ്പിപ്പാര ഉപയോഗിച്ചാണ് ഷട്ടര്‍ തകര്‍ത്തത് എന്ന് കരുതുന്നു. വിവരമറിഞ്ഞ് പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അടിക്കടി ടൗണില്‍ നടക്കുന്ന മോഷണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡോ. മൊയ്തീന്‍ കുഞ്ഞ് ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തിലെ മറ്റ് മൂന്ന് കടകളിലും കവര്‍ച്ച നടന്നിരുന്നു.

Related Articles
Next Story
Share it