റിട്ട. എ.എസ്.ഐയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകനെയും മര്‍ദിച്ചു

കാഞ്ഞങ്ങാട്: റിട്ട. എ.എസ്.ഐയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു. പരിക്കേറ്റ രണ്ടു പേരെയും മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റിട്ട. എ.എസ്.ഐ അടുക്കത്ത് പറമ്പിലെ രാകേഷ് കുമാറിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് അക്രമം. ഭാര്യ നിഷ (46), മകന്‍ രജത്ത് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അടുക്കത്ത് പറമ്പിലെ മോഹനന്‍, മകന്‍ ഗോകുല്‍ എന്നിവരാണ് അക്രമം കാട്ടിയതെന്ന് ആസ്പത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു. ഇന്നലെ വൈകിട്ട് രജത്ത് റോഡില്‍ നിന്നും ബൈക്ക് വീട്ടിനടുത്തേക്ക് പാര്‍ക്ക് ചെയ്യാന്‍ […]

കാഞ്ഞങ്ങാട്: റിട്ട. എ.എസ്.ഐയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു. പരിക്കേറ്റ രണ്ടു പേരെയും മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റിട്ട. എ.എസ്.ഐ അടുക്കത്ത് പറമ്പിലെ രാകേഷ് കുമാറിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് അക്രമം. ഭാര്യ നിഷ (46), മകന്‍ രജത്ത് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അടുക്കത്ത് പറമ്പിലെ മോഹനന്‍, മകന്‍ ഗോകുല്‍ എന്നിവരാണ് അക്രമം കാട്ടിയതെന്ന് ആസ്പത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു. ഇന്നലെ വൈകിട്ട് രജത്ത് റോഡില്‍ നിന്നും ബൈക്ക് വീട്ടിനടുത്തേക്ക് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗോകുല്‍ തെറി വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുരാവിലെ രണ്ടുപേരും വീട്ടില്‍ കയറി അക്രമം കാട്ടിയെന്ന് രാകേഷ് കുമാര്‍ പറഞ്ഞു. പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിലെ ചില പ്രവര്‍ത്തകരാണ് നിരന്തരമായി തങ്ങളെ ബുദ്ധിമുട്ടിക്കുന്നതതെന്ന് ഇവര്‍ പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് വീട്ടുകിണറ്റില്‍ ചത്ത പൂച്ചയെ കൊണ്ടിട്ടതുള്‍പ്പെടെയുള്ള ദ്രോഹങ്ങള്‍ ചെയ്തിരുന്നു.

Related Articles
Next Story
Share it