അബൂദാബി: റബീഹ് മാസത്തെ സ്വാഗതം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് അബൂദാബി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത് വാര്‍ഷികവും അഷ്റഫ് റഹ്മാനി ചൗക്കിയുടെ റബീഹ് പ്രഭാഷണവും സെപ്റ്റംബര്‍ 23ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം അബൂദാബി സുന്നി സെന്ററിന്റെ സ്വലാത്ത് മജ്ലിസില്‍ അബൂദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍ അബ്ദുല്‍ ഹമീദ് ഹിദായത്ത് നഗറിന് നല്കി നിര്‍വഹിച്ചു.
ഷഹീന് തങ്ങള്‍, അസീസ് മൗലവി, ശരീഫ് പള്ളത്തടുക്ക, ഫൈസല്‍ സീതാംഗോളി, കബീര്‍ ഹുദവി എന്നിവര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.