ബ്രോഷര്‍ പ്രകാശനം ചെയ്തു

അബുദാബി: പരിശുദ്ധ റമദാന്‍ മാസത്തെ സ്വാഗതം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് അബുദാബി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സും കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയുടെ പ്രഭാഷണവും മാര്‍ച്ച് 19ന് രാത്രി ഏഴിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ കെ.എച്ച് അലി മാസ്തിക്കുണ്ടിന് നല്‍കി പ്രകാശനം ചെയ്തു. അബുദാബി സുന്നി […]

അബുദാബി: പരിശുദ്ധ റമദാന്‍ മാസത്തെ സ്വാഗതം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് അബുദാബി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സും കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയുടെ പ്രഭാഷണവും മാര്‍ച്ച് 19ന് രാത്രി ഏഴിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ കെ.എച്ച് അലി മാസ്തിക്കുണ്ടിന് നല്‍കി പ്രകാശനം ചെയ്തു. അബുദാബി സുന്നി സെന്റര്‍ ഉപാധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് അബുദാബി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഭാരവാഹികളായ ഷബീറലി, ബാദുഷ കുശാല്‍ നഗര്‍, അബ്ദുറഹ്മാന്‍ പടന്നക്കാട്, ശുഐബ് കല്ലുരാവി, ഉസാമ ചിത്താരി, അഷറഫ് മീനപ്പീസ്, മുഹമ്മദ് കുഞ്ഞി കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it