നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു; മത്സരം പ്രതിസന്ധിയില്‍

ബ്രിസ്ബെയ്ന്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദം റിപോര്‍ട്ട് ചെയതതോടെ ഇന്ത്യന്‍ ടീമിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വ്യാപന പേടി കൂടാതെ പര്യടനം പൂര്‍ത്തിയാക്കി തിരികെ നാട്ടിലെത്തുമ്പോള്‍ ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടി വരുമോ എന്നതും ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. യുകെയില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ യുകെയില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റീന്‍ ഡെല്‍ഹി സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെ ഓസ്ട്രേലിയയില്‍ […]

ബ്രിസ്ബെയ്ന്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദം റിപോര്‍ട്ട് ചെയതതോടെ ഇന്ത്യന്‍ ടീമിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വ്യാപന പേടി കൂടാതെ പര്യടനം പൂര്‍ത്തിയാക്കി തിരികെ നാട്ടിലെത്തുമ്പോള്‍ ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടി വരുമോ എന്നതും ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

യുകെയില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ യുകെയില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റീന്‍ ഡെല്‍ഹി സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെ ഓസ്ട്രേലിയയില്‍ നിന്ന് ഡെല്‍ഹിയിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

Related Articles
Next Story
Share it