ചിന്മയ വിദ്യാലയത്തിന് തിളക്കമാര്‍ന്ന വിജയം; പത്താം ക്ലാസില്‍ പാര്‍വതി അജയ കുമാറിനും പന്ത്രണ്ടില്‍ ക്ഷമ ഭട്ടിനും ഒന്നാം സ്ഥാനം

കാസര്‍കോട്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയം നൂറു ശതമാനം വിജയം കൈവരിച്ചതായി വിദ്യാലയ പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ കെ.സി അറിയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷ എഴുതിയ 40 വിദ്യാര്‍ത്ഥികളില്‍ 25 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിഗ്ഷനും 15 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 500ല്‍ 496 (99.2 ശതമാനം) മാര്‍ക്കോടെ ക്ഷമ ഭട്ട് ഒന്നാം സ്ഥാനവും ആഷിത് റാവു കെ. (484/500) രണ്ടാം സ്ഥാനവും സിദ്ധാര്‍ഥ് സുബ്രഹ്മണ്യന്‍ (476/500) മൂന്നാം സ്ഥാനവും അദ്വൈത് ആരവ് […]

കാസര്‍കോട്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയം നൂറു ശതമാനം വിജയം കൈവരിച്ചതായി വിദ്യാലയ പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ കെ.സി അറിയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷ എഴുതിയ 40 വിദ്യാര്‍ത്ഥികളില്‍ 25 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിഗ്ഷനും 15 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 500ല്‍ 496 (99.2 ശതമാനം) മാര്‍ക്കോടെ ക്ഷമ ഭട്ട് ഒന്നാം സ്ഥാനവും ആഷിത് റാവു കെ. (484/500) രണ്ടാം സ്ഥാനവും സിദ്ധാര്‍ഥ് സുബ്രഹ്മണ്യന്‍ (476/500) മൂന്നാം സ്ഥാനവും അദ്വൈത് ആരവ് (475/500) നാലാം സ്ഥാനവും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ 99 വിദ്യാര്‍ത്ഥികളില്‍ 65 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിഗ്ഷനും 24 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 500ല്‍ 486 (97.2 ശതമാനം) മാര്‍ക്കോടെ പാര്‍വതി അജയ് കുമാര്‍ ഒന്നാം സ്ഥാനം നേടി.
ഷബീന്‍ ഷെരീഫ്, ഡി. ആശ്വത് (478/500) എന്നിവര്‍ രണ്ടാം സ്ഥാനവും ആദി, കെ.ഐ മാഹിര്‍, ദിക്ഷില്‍ ഡി., ഗൗരവ് കെ. (474/500) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഉജ്ജ്വല വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും മാനേജ്‌മെന്റും പ്രിന്‍സിപ്പലും വിദ്യാലയ സ്റ്റാഫും അഭിനന്ദിച്ചു.

Related Articles
Next Story
Share it