കൗമാരക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഉജ്ജ്വലം കൗമാരം

കാഞ്ഞങ്ങാാട്: കൗമാരക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഉജ്ജ്വലം കൗമാരം പരിപാടി വരുന്നു. കൗമാര കാലഘട്ടത്തിന്റെ പ്രത്യേക സവിശേഷതകള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ഹൈസ്‌കൂള്‍ -ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് വേണ്ടിയാണ് പദ്ധതി. ഈ ഘട്ടത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ആഴം സ്വയം ബോധ്യപ്പെടാനും വിലയിരുത്താനും അവരെ സ്‌നേഹസംഭാഷണത്തിലൂടെ സഹായിക്കുവാനും ഫെസിലിറ്റേറ്റര്‍മാരുടെ സേവനം ലഭിക്കം. ഇത്തരത്തില്‍ ഒന്നര മണിക്കൂറോളം കൗമാരക്കാരുമായുള്ള സ്‌നേഹ സംഭാഷണം കഴിഞ്ഞ ദിവസം നടന്നു. ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ […]

കാഞ്ഞങ്ങാാട്: കൗമാരക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഉജ്ജ്വലം കൗമാരം പരിപാടി വരുന്നു. കൗമാര കാലഘട്ടത്തിന്റെ പ്രത്യേക സവിശേഷതകള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.
ഹൈസ്‌കൂള്‍ -ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് വേണ്ടിയാണ് പദ്ധതി. ഈ ഘട്ടത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ആഴം സ്വയം ബോധ്യപ്പെടാനും വിലയിരുത്താനും അവരെ സ്‌നേഹസംഭാഷണത്തിലൂടെ സഹായിക്കുവാനും ഫെസിലിറ്റേറ്റര്‍മാരുടെ സേവനം ലഭിക്കം. ഇത്തരത്തില്‍ ഒന്നര മണിക്കൂറോളം കൗമാരക്കാരുമായുള്ള സ്‌നേഹ സംഭാഷണം കഴിഞ്ഞ ദിവസം നടന്നു. ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 80 കുട്ടികളും ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 30 അധ്യാപകരും പങ്കെടുത്ത ജില്ലാതല ഉദ്ഘാടനം ഗൂഗിള്‍ മീറ്റ് വഴി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത നിര്‍വഹിച്ചു.
ഒന്നര മണിക്കൂറോളം കൗമാരക്കാരുമായുള്ള സ്‌നേഹ സംഭാഷണത്തിന് ഉജ്ജ്വല കൗമാരം ഫെസിലിറ്റേഷന്‍ ഗ്രൂപ്പ് ജില്ലാ കണ്‍വീനര്‍ കെ.വി.സുധ നേതൃത്വം നല്‍കി. കൗമാരക്കാരുടെ സവിശേഷ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളിച്ച് തയ്യാറാക്കിയ ശാസ്ത്ര കേരളം മാസികയുടെ പത്യേക പതിപ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ ടീച്ചര്‍ പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയര്‍മാന്‍ ഒയോളം നാരായണന്‍ അധ്യക്ഷതവഹിച്ചു. ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുരേഷ് ബാബു, പ്രഥമാധ്യാപിക ബീന, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരന്‍, പ്രസിഡന്റ് ഡോ: എം.വി. ഗംഗാധരന്‍, ഡോ: കെ.വി. വിജേഷ്, വിദ്യാര്‍ഥികളായ ഷാന്‍, അബിന്‍, ഹാദി, തസ്‌നിയ, അധ്യാപിക മനോജ സംസാരിച്ചു.
പരിപാടിയില്‍ പങ്കെടുത്ത അധ്യാപകരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി കുട്ടികള്‍ക്കായി ഉജ്ജ്വല കൗമാരം - സ്‌നേഹ സംഭാഷണം സംഘടിപ്പിക്കും.

Related Articles
Next Story
Share it