പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കും-മന്ത്രി റിയാസ്

കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി വകുപ്പുകള്‍ ഡിസൈന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പാലങ്ങള്‍ക്ക് അടിയിലുള്ള സ്ഥലം ഉപയോഗപ്രദമാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇവിടങ്ങളില്‍ ഓപ്പണ്‍ ജിമ്മും ബാഡ്മിന്റണ്‍ കോര്‍ട്ടുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം. കൊല്ലത്തും നെടുമ്പാശേരിയിലുമായിരിക്കും പദ്ധതി ആദ്യമായി നടപ്പിലാക്കുക. കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തോട് പക പോക്കുന്ന പോലുള്ള നിലപാടാണെന്നും മുമ്പ് രാജ്യത്ത് […]

കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി വകുപ്പുകള്‍ ഡിസൈന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പാലങ്ങള്‍ക്ക് അടിയിലുള്ള സ്ഥലം ഉപയോഗപ്രദമാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇവിടങ്ങളില്‍ ഓപ്പണ്‍ ജിമ്മും ബാഡ്മിന്റണ്‍ കോര്‍ട്ടുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം. കൊല്ലത്തും നെടുമ്പാശേരിയിലുമായിരിക്കും പദ്ധതി ആദ്യമായി നടപ്പിലാക്കുക. കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തോട് പക പോക്കുന്ന പോലുള്ള നിലപാടാണെന്നും മുമ്പ് രാജ്യത്ത് കോ-ഓപ്പറേറ്റീവ് ഫെഡറലിസമാണ് നിലനിന്നതെങ്കില്‍ ഇന്നത് പീനലൈസിങ് ഫെഡറലിസമായി മാറിയെന്നും മന്ത്രി പറഞ്ഞു. കേരളത്തോട് വലിയ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പലതും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണ്. സംസ്ഥാന മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ പകപോക്കലിന് കാരണമെന്നും സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിലും സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ കാര്യത്തിലുമടക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നുണ്ടെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

Related Articles
Next Story
Share it