തുരുത്തി താനിയത്ത് കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി; യാത്ര ഭീതിയോടെ
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് അണങ്കൂര്‍ തുരുത്തി താനിയത്ത് കാര്‍ഗില്‍ പാലം വെള്ളത്തില്‍ മുങ്ങിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. അണങ്കൂര്‍-താനിയത്ത്-തുരുത്തി റോഡില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങിയതോടെ നാട്ടുകാര്‍ക്ക് ഇരട്ട ആഘാതമായി. കാര്‍ഗില്‍ പാലത്തിലും പരിസരങ്ങളിലും മുട്ടോളം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് മറ്റൊരു വഴിയിലൂടെയാണ് സ്‌കൂളുകളിലെത്തിയത്.നായന്മാര്‍മൂല, വിദ്യാനഗര്‍, ബെദിര ഭാഗങ്ങളിലേക്ക് എത്തണമെങ്കില്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. എന്നാല്‍ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലായത് കാരണം രണ്ട് കിലോമീറ്ററോളം […]

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് അണങ്കൂര്‍ തുരുത്തി താനിയത്ത് കാര്‍ഗില്‍ പാലം വെള്ളത്തില്‍ മുങ്ങിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. അണങ്കൂര്‍-താനിയത്ത്-തുരുത്തി റോഡില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങിയതോടെ നാട്ടുകാര്‍ക്ക് ഇരട്ട ആഘാതമായി. കാര്‍ഗില്‍ പാലത്തിലും പരിസരങ്ങളിലും മുട്ടോളം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് മറ്റൊരു വഴിയിലൂടെയാണ് സ്‌കൂളുകളിലെത്തിയത്.
നായന്മാര്‍മൂല, വിദ്യാനഗര്‍, ബെദിര ഭാഗങ്ങളിലേക്ക് എത്തണമെങ്കില്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. എന്നാല്‍ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലായത് കാരണം രണ്ട് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.